DweepDiary.com | ABOUT US | Thursday, 28 March 2024

എന്‍ഐഎ, യുഎപിഎ ഭേദഗതി ബില്ലുകളെ എതിര്‍ത്തത് മുസ്ലിം എംപിമാര്‍ - ലക്ഷദ്വീപ് എംപി എതിർത്ത് വോട്ട് ചെയ്തില്ല

In main news BY Admin On 28 July 2019
ന്യൂഡല്‍ഹി: എന്‍ഐഎ, യുഎപിഎ ഭേദഗതി ബില്ലുകളെ എതിര്‍ത്ത് പാര്‍ലമെന്റില്‍ വോട്ട് ചെയ്തത് ചില മുസ്ലിം എംപിമാര്‍ മാത്രമെന്ന് എഐഎംഐഎം നേതാവും എംപിയുമായ അസദുദ്ദീന്‍ ഒവൈസി. ഇതില്‍ നിരാശയുണ്ടെന്നും ഈ പ്രവണത ഗൗരവമേറിയ വിഷയമാണെന്നും എല്ലാ പാര്‍ട്ടികളും ഇത് പരിഗണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഏഴിനെതിരെ 287 വോട്ടുകള്‍ക്കാണ് യുഎപിഎ ബില്‍ ലോക്‌സഭയില്‍ പാസായത്. എഐഎംഐഎം, ബി.എസ്.യിലെ ഒരു എംപി, മുസ്ലിം ലീഗ് എംപിമാര്‍ മാത്രമാണ് യുഎപിഎ ഭേദഗതി ബില്ലിനെതിരെ വോട്ട് ചെയ്തത്.

യുഎപിഎ എന്ന കാടത്ത നിയമം കൊണ്ടുവന്നതിന് കോണ്‍ഗ്രസ് സര്‍ക്കാറിന് ഉത്തരവാദിത്തമുണ്ടെന്നും സെക്കുലര്‍ എന്ന പദമുപയോഗിക്കുമെങ്കിലും മുസ്ലിങ്ങളെ തരം താഴ്ത്തുന്നതില്‍ കോണ്‍ഗ്രസ് പങ്കുവഹിച്ചെന്നും ഒവൈസി കുറ്റപ്പെടുത്തി.

ഇതിനിടെ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ പിപി വിഷയത്തെക്കുറിച്ച് പ്രതികരിക്കാതിരുന്നതും എതിർത്ത് വോട്ട് ചെയ്യാത്തതും ചർച്ച ചെയ്തത് സോഷ്യൽ മീഡിയയും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY