DweepDiary.com | ABOUT US | Friday, 26 April 2024

വീണ്ടും യോഗേഷ് ചർച്ചയാകുന്നു - ഇപ്രാവശ്യം തിരയടിച്ചത് ഹജ്ജ് യാത്രക്കാരുമായി പോവുമ്പോൾ

In main news BY Admin On 12 July 2019
അഗത്തി (10/07/2019): ഈസ്റ്റേൺ ജെട്ടികൾ വന്നപ്പോൾ കപ്പലിലേക്കുള്ള യാത്ര എളുപ്പമായി എങ്കിലും കാലാവസ്ഥ മോശമാണെങ്കിൽ വീണ്ടും ബാർജ്ജ് വിഭാഗത്തിൽപ്പെട്ട യോഗേഷ് തന്നെയാണ് അഗത്തിക്കാർക്ക്‌ ആശ്രയം. ആഗത്തി സ്വദേശി എൻ എം മുഹമ്മദ് പകർത്തിയ വീഡിയോയിലൂടെ യോഗേഷ് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രസിദ്ധീ നേടിയിരുന്നു. അഴിമുഖത്ത് വമ്പൻ തിരമാലകളെ കീറി മുറിച്ച് ലഗൂണിലേക്ക്‌ പ്രവേശിക്കാൻ ശ്രമിക്കുന്ന ആ വീഡിയോ ലക്ഷ്ദ്വീപുകാരുടെ യാത്രാ ദുരിതത്തിന്റെ നേർ ചിത്രമായി ഉപയോഗിച്ചിരുന്നു.
ഒരുപാട് വർഷങ്ങൾക്ക് ശേഷം വീണ്ടും യോഗേഷ് ചർച്ചയാകുന്നു. ഇൗ വർഷത്തെ അഗത്തിയിൽ നിന്നുള്ള ഹാജിമാരെ ലഗൂൺ കപ്പലിൽ കയറ്റാൻ കാലാവസ്ഥ മോശമായത് കൊണ്ട് യോഗേഷിന്റെ സഹായം ആവശ്യമായി വന്നിരിക്കുന്നു. എന്നാല് അഴിമുഖത്ത് വെച്ച് ഭയാനകമായ തിരമാല യോഗേഷിലേക്ക്‌ അടിച്ച് കയറുകയായിരുന്നു. ഹാജിമാരുടെ മൊബൈൽ ഫോണുകൾ കടൽ കയറി കേടാവുകയും രണ്ട് യാത്രക്കാരുടെ ബാഗുകൾ കടലിൽ വീണു പോവുകയും ചെയ്തു. അകമ്പടി വന്ന ചെറിയ ഓടത്തിന് പുറം കടലിൽ പ്രവേശിക്കാൻ സാധിച്ചിരുന്നില്ല. തുടർന്ന് ഈസ്റ്റേൺ ജെട്ടിയിൽ ഉള്ള ഓടം ലഗേജുകൾ വീണ്ടെടുത്തു.

വീഡിയോ കാണാൻ ക്ലിക് െചെയ്യുക: https://youtu.be/NFIewRowL1Y

SHARE YOUR FEEDBACK

RECENT IN THIS CATEGORY