DweepDiary.com | ABOUT US | Saturday, 20 April 2024

സമരത്തിന്റെ മറവിൽ അധ്യാപകനെ കയ്യേറ്റം ചെയ്തു - വിദ്യാഭ്യാസ വകുപ്പിനെതിരെ പ്രതിഷേധം

In main news BY Admin On 05 July 2019
കിൽത്താൻ (02/06/2019): ലക്ഷദ്വീപിലെ പ്രമുഖ അധ്യാപകന്‍ സര്‍ഫ്രാസ് തെക്കിള ഇല്ലം അതിക്രൂരമായി ആക്രമിക്കപ്പെട്ടു. സ്ക്കൂൾ സമരത്തിന്റെ മറവിലാണ് അക്രമം. ചൊവ്വാഴ്ച ഹയര്‍സെക്കന്‍ഡറിയിലെ ഏതാനും വിദ്യാര്‍ത്ഥികള്‍ പത്താം ക്ലാസിലെ റഗുലര്‍ ക്ലാസ് തടസ്സപ്പെടുത്തുകയും കുട്ടികളെ പുറത്താക്കാന്‍ ശ്രമിക്കുകയും ചെയ്തത്. ഇവരോട് സമരത്തിന് നോട്ടീസ് നല്‍കിയിട്ടുണ്ടോ എന്നും ആരാണ് നേതാവ് എന്നും ചോദിച്ചതോടെ ഇവര്‍ പ്രകോപിതരായി അധ്യാപകനെ തള്ളി താഴെ ഇടുകയായിരുന്നു. നിലത്ത് തലയടിച്ച് വീണ ഇദ്ദേഹത്തെ ഇവര്‍ ദേഹത്ത് ചെവിട്ടുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തെ ഉടനെ പരിക്കുകളോടെ ആശുപത്രിയിലെത്തിച്ചു. സംഭവത്തിലെ വിദ്യാര്‍ത്ഥികളെ ശിശു സംരക്ഷണ നിയമം ചൂണ്ടി കാട്ടി നടപടി എടുക്കാത്തതില്‍ പ്രതിഷേധിച്ച് കില്‍ത്താന്‍, ബിത്ര ദ്വീപുകളില്‍ അധ്യാപകര്‍ പ്രതിഷേധിച്ചു. ശനിയാഴ്ച അഗത്തിയില്‍ അധ്യാപകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
മികച്ച സംഘാടകന്‍, ഗണിത അധ്യാപകന്‍, ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം മെമ്പര്‍, സംഘത്തിന്റെ കണ്ണാടിപ്പാത്ത സാംസ്കാരിക മാസികയുടെ പത്രാധിപര്‍, ആത്മീയ സദസുകളുടെ സംഘാടകന്‍, ബ്ലോഗര്‍, ദ്വീപ് ഡയറി സ്ഥാപകന്‍ എന്നീ നിലകളില്‍ ഏറേ പ്രശസ്തനാണ് അദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY