DweepDiary.com | ABOUT US | Tuesday, 23 April 2024

വീണ്ടും നാവിക സേന സഹായം - ആന്ത്രോത്ത് ദ്വീപിൽ നിന്നും ഗർഭിണിയെ കവരത്തിയിലെത്തിച്ച് സേന

In main news BY Admin On 27 May 2019
കവരത്തി: അത്യാസന്ന നി​ല​യി​ലാ​യ ഗ​ര്‍​ഭി​ണി​ക്ക്​ നാ​വി​ക​സേ​ന​യു​ടെ ര​ക്ഷാ​ദൗ​ത്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര വൈ​ദ്യ​സ​ഹാ​യം. ആന്ത്രോത്തിലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​ഞ്ഞ യു​വ​തി​യെ​യാ​ണ്​ നാ​വി​ക​സേ​ന​യു​ടെ ക​പ്പ​ലി​ല്‍ ക​വ​ര​ത്തി​യി​ലെ​ത്തി​ച്ച്‌​ അ​ടി​യ​ന്ത​ര ശ​സ്​​ത്ര​ക്രി​യ​ക്ക്​ വി​ധേ​യ​യാ​ക്കി​യ​ത്.

മെഡിക്കൽ ഓഫീസർ കവരത്തിയിലേക്ക് ഹെലി ആംബുലൻസ് ആവശ്യപ്പെട്ട് സന്ദേശം നൽകിയെങ്കിലും ഹെലികോപ്റ്ററുകൾ പ്രവർത്തന സജ്ജമായിരുന്നില്ല. വ്യോമ മാർഗ്ഗമുള്ള ഇവാക്വേഷൻ സാധ്യമാവാതെ വന്നപ്പോൾ ആന്ത്രോത്ത് ഇന്ദിരാഗാന്ധി ആശുപത്രി ഡയരക്ട്ടര്‍ വെ​ള്ളി​യാ​ഴ്​​ച രാ​ത്രി​യോ​ടെ കവരത്തിയിലെ നാവിക ആസ്ഥാനമായ ഐഎന്‍എസ് ദ്വീപ് രക്ഷകില്‍ ബ​ന്ധ​പ്പെ​ട്ട്​ സ​ഹാ​യം തേ​ടി​യ​ത്. ആ​രോ​ഗ്യ​നി​ല സ​ങ്കീ​ര്‍​ണ​മാ​യ 23കാ​രി​യാ​യ ഗ​ര്‍​ഭി​ണി​ക്ക്​ അ​ടി​യ​ന്ത​ര​മാ​യി സി​സേ​റി​യ​ന്‍ വേ​ണ​മെ​ന്നും ആ​ന്ത്രോ​ത്തി​ല്‍ ആ​വ​ശ്യ​മാ​യ സൗ​ക​ര്യ​ങ്ങ​ളി​ല്ലാ​ത്ത​തി​നാ​ല്‍ ക​വ​ര​ത്തി​യി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നു​മാ​യി​രു​ന്നു ആ​വ​​ശ്യം. തുടര്‍​ന്ന്, ല​ക്ഷ​ദ്വീ​പി​ലെ നേ​വ​ല്‍ ഓ​ഫി​സ​ര്‍ ഇ​ന്‍​ചാ​ര്‍​ജും ആ​ന്ത്രോ​ത്തി​ലെ നേ​വ​ല്‍ ഡി​റ്റാ​ച്​​​മ​െന്‍റും ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡി​​െന്‍റ​യും പെട്ടെന്നുള്ള ആശയവിനിമയത്തിൽ നാവിക കപ്പലുകൾ ഉപയോഗിക്കാൻ അനുമതി നൽകി.
ലക്ഷദ്വീപിലെ നാവിക ആസ്ഥാനങ്ങളിലേക്കുള്ള സേവനങ്ങള്‍ക്കും രക്ഷാദൗത്യത്തിനും വേണ്ടി 2019 മാര്‍ച്ച് മുതല്‍ ദ​ക്ഷി​ണ നാ​വി​ക ക​മാ​ന്‍​ഡ്​ വാ​ട​ക​ക്കെ​ടു​ത്ത്​ ഉ​പ​യോ​ഗി​ക്കു​ന്ന എം.​വി ട്രൈ​റ്റ​ന്‍ ലി​ബ​ര്‍​ട്ടി എ​ന്ന ക​പ്പ​ല്‍ ഈ ​സ​മ​യം ക​വ​ര​ത്തി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. നി​ല​വി​ലെ ദൗ​ത്യം നി​ര്‍​ത്തി​വെ​ച്ച്‌​ പ​രാ​മ​വ​ധി വേ​ഗ​ത​യി​ല്‍ ആ​ന്ത്രോ​ത്തി​ലേ​ക്ക്​ പു​റ​പ്പെ​ടാ​ന്‍ ക​പ്പ​ലി​ന്​ കൊ​ച്ചി​യി​ല്‍​നി​ന്ന്​ നി​ര്‍​ദേ​ശം ന​ല്‍​കി. വെള്ളിയാഴ്ച രാത്രി ഒ​മ്പതിന് യു​വ​തി​യും മെ​ഡി​ക്ക​ല്‍ സം​ഘ​വു​മാ​യി ആ​ന്ത്രോ​ത്തി​ല്‍​നി​ന്ന്​ യാ​ത്ര​തി​രി​ച്ച ക​പ്പ​ല്‍ ശ​നി​യാ​ഴ്​​ച പു​ല​ര്‍​ച്ചെ നാ​ലി​ന്​ ക​വ​ര​ത്തി​യി​ല്‍ എ​ത്തി.

കവരത്തി സർക്കാർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ രാ​വി​ലെ ആ​റി​ന്​ യു​വ​തി​ക്ക്​ സി​സേ​റി​യ​ന്‍ ന​ട​ത്തി പെ​ണ്‍​കു​ഞ്ഞി​നെ പു​റ​ത്തെ​ടു​ത്തു.

ഈ ​മാ​സം 16ന്​ ​അ​ത്യാ​സ​ന്ന നി​ല​യി​ലാ​യ കൽപേനി സ്വദേശിനിയെ നാ​വി​ക​സേ​ന​യു​ടെ ഹെ​ലി​കോ​പ്​​ട​റി​ല്‍ ഇ​ങ്ങ​നെ ക​വ​ര​ത്തി​യി​ല്‍​നി​ന്ന്​ കൊ​ച്ചി​യി​ലെ​ത്തി​ച്ച്‌​ ചി​കി​ത്സ ന​ല്‍​കി​യി​രു​ന്നത് ദ്വീപ് ഡയറി റിപ്പോർട്ട് ചെയ്തിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY