DweepDiary.com | ABOUT US | Saturday, 20 April 2024

15 ഐഎസ് തീവ്രവാദികൾ ലക്ഷദ്വീപിലേക്ക് വെള്ള ബോട്ടിൽ?? മുസ്ലീം ഭീതി ഉണർത്തി ഇൻറലിജൻസ് റിപ്പോർട്ട്

In main news BY Admin On 25 May 2019
തിരുവനന്തപുരം: ശ്രീലങ്കയിൽ നിന്നും സംശയകരമായ സാഹചര്യത്തിൽ 15 ഓളം ഐ എസ് തീവ്രവാദികൾ കേരളാ, ലക്ഷദ്വീപ്, മിനിക്കോയ് എന്നീ സ്ഥലങ്ങൾ ലക്ഷ്യം വെച്ച് വെള്ള കളറിലുള്ള ബോട്ടിൽ പുറപ്പെട്ടതായി റിപ്പോർട്ട്. ഇത്രക്കും ക്യത്യമായി റിപ്പോർട്ട് ഉണ്ടെങ്കിൽ നാവിക വ്യോമ സേനക്ക് ഇവരെ തുറത്താമെന്നിരിക്കെ തെക്കേ ഇന്ത്യയിൽ മുസ്ലിം ഭീതി ഉണർത്തുന്ന രൂപത്തിൽ ഭരണകൂടം സ്വയം സ്യഷ്ടിച്ച ഇൻറലിജൻസ് റിപ്പോർട്ട് എന്നാണിതെന്ന് സ്വാതന്ത്ര നിരീക്ഷകര്‍ വിലയിരുത്തുന്നു. ബോട്ടിന്റെ നിറം, ഐ എസ് തീവ്രവാദികളായ 15 പേര്, ശ്രീലങ്ക ഈസ്റ്റർ ആക്രമണം, മിനിക്കോയ് തീരം തുടങ്ങീ ക്യത്യതയോടെയുള്ള വിവരണം. ഇതിന് മുമ്പും പുതിയ ഭരണകൂടം അധികാരം ഏറ്റെടുത്തപ്പോൾ സമാന രീതിയിലുള്ള ഇൻറലിജൻസ് റിപ്പോർട്ട് വന്നിരുന്നു. അതിലും വിചിത്രമായ കാര്യങ്ങൾ റിപ്പോർട്ടിനെ പരിഹാസ്യമാക്കിയിരുന്നു. അന്ന് അമിനീ ദ്വീപ് പോലെയുള്ള ദ്വീപിൽ തീവ്രവാദി ആക്രമണം സാധ്യത ഉണ്ടെന്ന് റിപ്പോർട്ട് ചെയ്ത ഇൻറലിജൻസ്, തൊട്ടടുത്ത് മുട്ടി നിൽക്കുന്ന കടമത്ത് ദ്വീപിനെ ഒഴിവാക്കിയിരുന്നു.

പുതിയ റിപ്പോർട്ടിനെ ദേശീയ മാധ്യമങ്ങൾ, കേരളത്തിലെ പരിവാര് അനുകൂല മാധ്യമങ്ങൾ പർവ്വതീകരിച്ച് റിപ്പോർട്ട് ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയിലെ സീറോ ക്രിമിനൽ സോൺ ആയ ലക്ഷദ്വീപിൽ നൂറ് ശതമാനം മുസ്ലിങ്ങൾ താമസിക്കുന്ന ഇടമാണ്. ഒരു തരത്തിലുള്ള തീവ്രവാദ ആശയങ്ങളോ സാമുദായിക രാഷ്ട്രീയ സംഘടനകളോ ദ്വീപിൽ ഇതുവരെ വിജയിച്ചിട്ടില്ല. കേന്ദ്ര ഭരണ പ്രദേശങ്ങളിൽ ഏറ്റവും വലിയ സാക്ഷരത കൈവരിച്ച പ്രദേശം കൂടിയാണ് ലക്ഷദ്വീപ്. 2004ൽ ബിജെപി സഖ്യ കക്ഷിയായ ജനദാ ദൾ (യു) ഇവിടെ വിജയിച്ചിട്ടുണ്ട്. പിന്നീട് കാവിയോട് ദ്വീപുകൾ അടുപ്പം കാണിച്ചില്ല. കനത്ത ദേശീയ വാദികളും സഹിഷ്ണുത പാലിക്കുന്നവരുമാണ് ദ്വീപുകാർ.

ആക്രമണ ഭീഷണിയെ തുടർന്ന് തീരദേശ പോലീസിന് ജാഗ്രതാ നിർദ്ദേശം നൽകി. രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടർന്ന് അഡീഷണൽ ഡയറക്ടർ ഓഫ് പോലീസ്, കോസ്റ്റൽ സെക്യൂരിറ്റിയാണ് ജാഗ്രതാ നിർദ്ദേശം നൽകിയത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY