DweepDiary.com | ABOUT US | Saturday, 20 April 2024

"സ്കൂള്‍ പൂട്ടാത്തത് എന്തിന്?" ഹൈക്കോടതി ദ്വീപ് ഭരണകൂടത്തോട് വിശദീകരണം തേടി

In main news BY Admin On 30 March 2019
കൊച്ചി (29/03/2019): പരീക്ഷാഫലം പ്രഖ്യാപിച്ച് പിറ്റേ ദിവസം തന്നെ പുതിയ അക്കാദമിക വര്‍ഷം ആരംഭിക്കാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ കേരള ഹൈക്കോടതി വിശദീകരണം തേടി. അക്കാദമിക വര്‍ഷത്തിലെ മാനസിക സമ്മര്‍ദ്ദങ്ങളും കനത്ത വേനലിന്റെ ആയാസങ്ങളും ഒഴിവാക്കി കുട്ടികള്‍ വിനോദങ്ങളിലും പരിസര ഇടപെടലിലും നടക്കേണ്ട സമയത്തെ കവര്‍ന്നെടുക്കുന്ന അശാസ്ത്രീയമായ ഈ തീരുമാനത്തെ അഗത്തി ദ്വീപിലെ ചില രക്ഷിതാക്കള്‍ കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു. രക്ഷിതാക്കളുടെ വാദം കേട്ട കോടതി ലക്ഷദ്വീപ് ഭരണകൂടത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും വിശദീകരണം ആരാഞ്ഞു. സ്കൂള്‍ തുടങ്ങേണ്ട തിങ്കളാഴ്ച കോടതി കേസ് വീണ്ടും പരിഗണിക്കും. വിധി ഭരണകൂടത്തിന് എതിരാണെങ്കില്‍ സ്കൂള്‍ തുറന്ന ദിവസം തന്നെ അടക്കേണ്ടി വരും.

ഏപ്രില്‍ 1നു ക്ലാസ് ആരംഭിച്ച് 16നു അടക്കാനാണ് ഉത്തരവ്. ഇതില്‍ തന്നെ രണ്ട് വെള്ളിയാഴ്ച സാധാരണ അവധിയാണ്. കൂടാതെ പൊതുതെരെഞ്ഞെടുപ്പിന് ബൂത്തുകളായുള്ള സ്കൂളുകള്‍ 9,10, 11 തീയതികളില്‍ തെരെഞ്ഞെടുപ്പ് കമ്മീഷന് കൈമാറണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY