DweepDiary.com | ABOUT US | Tuesday, 16 April 2024

ആർക്ക് വോട്ട് ചെയ്യണം - നിലപാട് ഉടൻ വ്യക്തമാക്കും: LDWA

In main news BY Mubeenfras On 25 March 2019
കവരത്തി: ലക്ഷദ്വീപ് ഡിസേബിള്‍ വെല്‍ഫെയര്‍ അസോസിയേഷന്‍‌ നിലവില്‍ വന്നതിന് ശേഷം ലക്ഷദ്വീപിലെ അംഗപരിമിതര്‍ക്ക് വേണ്ടി ഏറെ ചെയ്യാന്‍ കഴിഞ്ഞെന്ന് വൈസ് പ്രസിഡന്ർറ് റസുലുദ്ധീന. ഭൂരിപക്ഷം പേര്‍ക്കും കിട്ടാതിരുന്ന പെന്‍ഷന്‍ കിട്ടാന്‍ വേണ്ടി അധികൃതരുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു. അതുപോലെ അവര്‍ക്കാവശ്യമുള്ള ഉപകരണങ്ങളും വാഹനങ്ങളും ലഭ്യമാക്കാനും ഓഫീസുകളില്‍ അവര്‍ക്ക് വേണ്ട ആനുകൂല്യങ്ങള്‍ അനുവദിക്കുവാനും ഈ സംഘടനയ്ക്ക് കഴിഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് വേണ്ടി സ്കൂള്‍ അടുത്തവര്‍ഷം കവരത്തിയില്‍ ആരംഭിക്കുകയാണ്. മറ്റുള്ള ദ്വീപുകളിലെ സ്കൂളിലെ ക്ലാസ്സ് മുറികളില്‍ ഈ സൗകര്യം സ്ഥാപിക്കുമെന്നും പ്രസിഡന്റ് റസുലുദ്ദീന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

അതേ സമയം ആസന്നമായ പൊതുതെരഞ്ഞെടുപ്പിൽ ആർക്ക് വോട്ട് ചെയ്യണം എന്ന നിലപാട് ഇൗ മാസം 29, 30 തീയതികളിൽ നടക്കുന്ന LDWA യോഗത്തിൽ തീരുമാനമെടുക്കും. ഭാരതത്തിലെ ഏറ്റവും ചെറിയ നിയോജക മണ്ഡലത്തിലെ ഓരോ വോട്ടറുടെയും വോട്ട് ഏറെ മൂല്യമേറിയതാണ്. ഭിന്നശേഷിക്കാരുടെയും അവരുടെ ബന്ധുക്കളുടെയും വോട്ട് ലക്ഷദ്വീപിൽ ഏറെ നിർണ്ണായകമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY