DweepDiary.com | ABOUT US | Thursday, 25 April 2024

ലോകസഭ തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചു - ലക്ഷദ്വീപില്‍ ഏപ്രില്‍ 11നു; ഫലം മെയ് 23ന്

In main news BY Admin On 10 March 2019
ന്യൂഡല്‍ഹി: ലോകസഭ തെരെഞ്ഞടുപ്പ് പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ ഏപ്രില്‍ 11നു തെരെഞ്ഞെടുപ്പ് നടക്കും. ഫലം മെയ് 23ന്. വോട്ടെടുപ്പ്ആകെ ഏഴ് ഘട്ടങ്ങളായും ഫലപ്രഖ്യാപനം മെയ് 23നുമാണെന്നും തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു.
രാജ്യത്താകെ 90 കോടി വോട്ടർമാരാണുള്ളത്. പരീക്ഷക്കാലം ഒഴിവാക്കിയാകും തെരഞ്ഞെടുപ്പ് നടത്തുക. വിവിധ തലങ്ങളിൽ ചർച്ചകൾ തെരഞ്ഞെടുപ്പ് പൂർത്തിയായി. 8.4 കോടി പുതിയ വോട്ടർമാരാണ് രാജ്യത്തുള്ളത്. ഇത്തവണ വോട്ടിങ് യന്ത്രത്തിൽ സ്ഥാനാർഥികളുടെ ചിത്രവുമുണ്ടാകും. എല്ലായിടത്തും വിവിപാറ്റ് ഉപയോഗിക്കും. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ 10 ലക്ഷം പോളിംഗ് സ്റ്റേഷനുകൾ ഉണ്ടാകും. 2014ൽ ഇത് 9 ലക്ഷം ആയിരുന്നു. ക്രിമിനൽ കേസുള്ള സ്ഥാനാർത്ഥികൾ വിവരങ്ങൾ പത്രപരസ്യം നൽകി കമീഷനെ അറിയിക്കണം. വോട്ടർമാർക്ക് പരാതികൾ അറിയിക്കാൻ മൊബൈൽ ആപ്പ് ഉപയോഗിക്കും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷ വർധിപ്പിക്കുമെന്നും കമീഷൻ പറഞ്ഞു. സാമൂഹിക മാധ്യമ ഉപയോഗവും ചെലവിൽ പെടുത്തണം. പെയ്ഡ് ന്യൂസ് പാടില്ലെന്നും കമീഷൻ നിർദേശിച്ചു.


ഘട്ടം 1: 11 April 2019
ഘട്ടം 2: 18 April 2019
ഘട്ടം 3: 23 April 2019
ഘട്ടം 4: 29 April 2019
ഘട്ടം 5: 6 May 2019
ഘട്ടം 6: 12 May 2019
ഘട്ടം 7: 19 May 2019
ഫലപ്രഖ്യാപനം: 23 May 2019

SHARE YOUR FEEDBACK

RECENT IN THIS CATEGORY