കല്പേനി പവർ ഹൗസിൽ വൻ പൊട്ടിത്തെറി - ആളപായമില്ല
കല്പേനി: പവർ ഹൗസിൽ 1988 മോഡൽ കംപ്രസറിന്റെ ടാങ്ക് ഇന്നലെ (14/02/2019) ഏകദേശം 11:55 ന് പൊട്ടിത്തെറിച്ചു. അടുത്തുണ്ടായിരുന്ന സ്റ്റാഫ് ആ സമയത്ത് പുറത്ത് പോയത് കൊണ്ടാണ് ആളപായമൊന്നും ഉണ്ടാകാത്തതെന്നാണ് അറിയാൻ കഴിഞ്ഞത്. 1965 ലാണ് കല്പേനി പവർ ഹൗസ് സ്ഥാപിക്കപ്പെട്ടത്. ഡീസൽ ചോർച്ച മൂലം പരിസരവാസികൾ പവർ ഹൗസ് ആൾതാമസമില്ലാത്ത സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചെങ്കിലും ചില അറ്റകുറ്റപ്പണികൾ നടത്തിയതല്ലാതെ പവർ ഹൗസ് വേറെ സ്ഥലത്തേക്ക് മാറ്റണമെന്നുള്ള ആവശ്യം അംഗീകരിക്കപ്പെട്ടില്ല.
2016ൽ കല്പനൈറ്റ് യുണൈറ്റഡ് എന്ന NGO "കല്പേനിയിലെ പവർഹൗസും ജെ ബി സ്കൂളിലെ കിണറും" എന്ന ലഘുലേഖയിലൂടെ ജനസാന്ദ്രതയുള്ള ഭാഗത്ത് പ്രത്യേകിച്ചും ജെ ബി സ്കൂൾ പരിസരത്ത് നിന്നും പവർ ഹൗസ് മാറ്റണമെന്ന ആവശ്യം ജനശ്രദ്ധയിൽ കൊണ്ടു വന്നിരുന്നുവെങ്കിലും പവർ ഹൗസ് മാറ്റി സ്ഥാപിക്കൽ യാഥാർത്ഥ്യമായില്ല. ഈ സംഭവത്തോടെ പവർ ഹൗസ് മാറ്റി സ്ഥാപിക്കണമെന്ന ആവശ്യം വീണ്ടും ശക്തമാവുന്നു.