DweepDiary.com | ABOUT US | Thursday, 25 April 2024

ലക്ഷദ്വീപിന്റെ കടല്‍ സുരക്ഷ കണ്ണില്‍ പൊടിയിടാനുള്ളത് - അനുമതിയില്ലാതെ വിദേശ നൗക എത്തിയത് 6 ദ്വീപുകളില്‍

In main news BY Admin On 07 February 2019
കൊച്ചി : ലക്ഷദ്വീപിന്റെ കടല്‍ സുരക്ഷ കണ്ണില്‍ പൊടിയിടാനുള്ളത്. ഇടയ്ക്ക് നടത്തുന്ന മോക്ക് ടെസ്റ്റ് വെറും അഭ്യാസം മാത്രമാണെന്നും യഥാര്‍ത്ഥ പ്രശ്നം വരുമ്പോള്‍ ലക്ഷദ്വീപിലെ സുരക്ഷാ സേന വെറുതെയാണെന്നും തെളിയിക്കുന്നതാണ് പുതിയ സംഭവം. ലക്ഷദ്വീപില്‍ പുതുതായി രൂപം കൊണ്ട് 10 വര്‍ഷം തികയാനിരിക്കുന്ന ലക്ഷദ്വീപ് കോസ്റ്റല്‍ പോലീസിന് അഗ്നിശമന, ഹോം ഗാര്‍ഡിന്റെ ഗതി. അവരെകൊണ്ട് സാധാ പോലീസ് ഡ്യൂട്ടിയാണ് ഇപ്പോയും ചെയ്യിക്കുന്നത്. പെട്രോളിങ്ങ് ബോട്ടുകളെല്ലാം തന്നെ കട്ടപ്പുറത്ത് ഉറങ്ങുന്നു.

ക​സ്​​റ്റം​സ് അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ല​ക്ഷ​ദ്വീ​പ് സ​മൂ​ഹ​ത്തി​ൽ ര​ഹ​സ്യ​മാ​യി എ​ത്തി​യ വി​ദേ​ശ ഉ​ല്ലാ​സ നൗ​ക ക​സ്​​റ്റം​സ് പ്രി​വ​ൻ​റി​വ് അ​ധി​ക‌‌ൃ​ത​ർ പി​ടി​കൂ​ടി. സം​ശ​യ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ച്ചി​യി​ലെ​ത്തി​യ സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് ര​ജി​സ്ട്രേ​ഷ​നു​ള്ള എ​സ്.​വൈ. സീ ​ഡ്രീം​സ് എ​ന്ന ഉ​ല്ലാ​സ പാ​യ്ക്ക​പ്പ​ലാ​ണ് പി​ടി​കൂ​ടി​യ​ത്.
18 ദി​വ​സ​ത്തി​നി​ടെ ല​ക്ഷ​ദ്വീ​പി​ലെ ബംഗാ​രം, ക​ൽ​പ്പേ​നി, അ​ഗ​ത്തി, ക​ട​മ​ത്ത്, അ​മി​നി, ക​ര​വ​ത്തി ദ്വീ​പു​ക​ളി​ൽ ഉ​ല്ലാ​സ നൗ​ക ന​ങ്കൂ​ര​മി​ട്ട​താ​യി ക​സ്​​റ്റം​സ് ക​ണ്ടെ​ത്തി. ല​ക്ഷ​ദ്വീ​പി​ൽ ക​സ്​​റ്റം​സ് വ​കു​പ്പി​​ന്റെ​യും കോ​സ്​​റ്റ്​ ഗാ​ർ​ഡി​​​​െൻറ​യും ക​ണ്ണു​വെ​ട്ടി​ച്ച് ഉ​ല്ലാ​സ നൗ​ക എ​ത്താ​നി​ട​യാ​യ​തി​നെ കു​റി​ച്ച്​ കേ​ന്ദ്ര ഇ​ൻ​റ​ലി​ജ​ൻ​സ് ബ്യൂ​റോ (ഐ.​ബി) ഉ​ൾ​പ്പെ​ടെ ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കൊ​ച്ചി ബോ​ൾ​ഗാ​ട്ടി​യി​ലെ മ​റീ​ന​യി​ൽ ന​ങ്കൂ​ര​മി​ട്ട​ശേ​ഷം ഉ​ട​മ വി​ദേ​ശ​ത്തേ​ക്ക് മ​ട​ങ്ങി​യ​തി​നെ തു​ട​ർ​ന്നാ​ണ്​ സം​ഭ​വം പു​റ​ത്താ​യ​ത്.
അം​ഗീ​ക‌ൃ​ത തു​റ​മു​ഖ​ങ്ങ​ളി​ൽ ന​ങ്കൂ​ര​മി​ടാ​ൻ മാ​ത്ര​മേ വി​ദേ​ശ യാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി​യു​ള്ളൂ. 2018 ഫെ​ബ്രു​വ​രി 23ന്​ ​കൊ​ച്ചി തു​റ​മു​ഖ​ത്ത് എ​ത്തി​യ ഉ​ല്ലാ​സ നൗ​ക 26 മു​ത​ൽ ന​വം​ബ​ർ 13 വ​രെ ഒ​മ്പ​ത്​ മാ​സം ബോ​ൾ​ഗാ​ട്ടി മ​റീ​ന​യി​ൽ ന​ങ്കൂ​ര​മി​ട്ടു. ന​വം​ബ​ർ 13ന്​ ​ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​യ​ശേ​ഷം ഡി​സം​ബ​ർ ഒ​ന്നി​ന് വീ​ണ്ടും ബോ​ൾ​ഗാ​ട്ടി​യി​ൽ തി​രി​ച്ചെ​ത്തി. അ​ന്നു​മു​ത​ൽ മ​റീ​ന​യി​ൽ കി​ട​ക്കു​ക​യാ​ണ്. ‌
അ​നു​മ​തി​യി​ല്ലാ​തെ ല​ക്ഷ​ദ്വീ​പി​ൽ പ്ര​വേ​ശി​ച്ച​ത് എ​ന്തി​നാ​ണെ​ന്ന കാ​ര്യം അ​ന്വേ​ഷ​ണ​ത്തി​ലാ​ണെ​ന്ന് ക​സ്​​റ്റം​സ് ക​മീ​ഷ​ണ​ർ (പ്രി​വ​ൻ​റി​വ്) സു​മി​ത് കു​മാ​ർ അ​റി​യി​ച്ചു. ഉ​ല്ലാ​സ നൗ​ക​യു​ടെ ഉ​ട​മ​യും സ്വി​റ്റ്​​സ​ർ​ല​ൻ​ഡ് സ്വ​ദേ​ശി​യു​മാ​യ തോ​മ​സ് റെ​യ്ചെ​ർ​ട്ട് ഒ​രു മാ​സം ക​ഴി​ഞ്ഞേ കൊ​ച്ചി​യി​ൽ മ​ട​ങ്ങി​യെ​ത്തൂ. ക​സ്​​റ്റം​സ് അ​സി. ക​മീ​ഷ​ണ​ർ പി.​ജി. ലാ​ലു, സൂ​പ്ര​ണ്ടു​മാ​രാ​യ ജോ​സ്കു​ട്ടി ജോ​ർ​ജ്, എ​സ്.​കെ. ചി​ത്ര, വി​വേ​ക്, ഇ​ൻ​സ്പെ​ക്​​ട​ർ​മാ​രാ​യ സ​ണ്ണി തോ​മ​സ്, സി​ദ്ധാ​ർ​ഥ് ചൗ​ധ​രി, റോ​ബി​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ല്ലാ​സ നൗ​ക ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. content from: www.dweepdiary.com

വിദേശ കപ്പലുകള്‍ക്കോ വിമാനങ്ങള്‍ക്കോ കസ്റ്റംസ് അനുമതിയില്ലാതെ രാജ്യത്തിന്റെ ഒരുഭാഗത്തും പ്രവേശിക്കാനാകില്ല. സുരക്ഷാ സേനകളുടെ കണ്ണുവെട്ടിച്ച് അതീവ സുരക്ഷാ മേഖലയിലുള്‍പ്പെടെ കപ്പല്‍ മാസങ്ങളോളം സഞ്ചരിച്ചതിന്റെ യാത്രാപഥം സംബന്ധിച്ച ജിപിഎസ് മാപ്പ് എടുക്കുമെന്നും കസ്റ്റംസ് കമ്മീഷണര്‍ പറഞ്ഞു. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ അനീഷ് പി രാജന്‍, അസിസ്റ്റന്റ് കമ്മീഷണര്‍ പി ജി ലാലു, സൂപ്രണ്ടുമാരായ ജോസുകുട്ടി ജോര്‍ജ്, എസ് കെ ചിത്ര, വിവേക്, ഇന്‍സ്‌പെക്ടര്‍മാരായ സണ്ണി, തോമസ്, സിദ്ദാര്‍ഥ് ചൗധരി, റോബിന്‍ സിങ് എന്നിവരുടെ നേതൃത്വത്തിലാണ് പായ്ക്കപ്പല്‍ കസ്റ്റഡിയിലെടുത്തത്.


അപഗ്രഥനം: ദ്വീപ് ഡയറി
വാര്‍ത്ത (കടപ്പാട്): മലയാളമനോരമ, മാതൃഭൂമി, തേജസ്, ജനം ടിവി, ജനയുഗം ഓണ്‍ലൈന്‍

SHARE YOUR FEEDBACK

RECENT IN THIS CATEGORY