DweepDiary.com | Friday, 19 April 2019

ഡിജിറ്റല്‍ പേയ്‌മെന്റ് പരാതികള്‍ പരിഹരിക്കാന്‍ ലക്ഷദ്വീപിനും ഓംബുഡ്‌സ്മാന്റെ സേവനം ലഭ്യമാകും

In main news / 04 February 2019
തിരുവനന്തപുരം: ഇ-വോലറ്റ് വഴി നടത്തുന്ന ഇടപാടുകളുടെ പരാതി പരിഹരിക്കാന്‍ മാത്രമുള്ള ഓംബുഡ്‌സ്മാന്‍ സേവനം രാജ്യത്ത് നടപ്പാക്കുന്നു. ഓംബുഡ്‌സ്മാന്‍ സ്‌കീംഫോര്‍ ഡിജിറ്റല്‍ ട്രാന്‍സാക്ഷന്‍സ് എന്ന സംവിധാനം നിലവില്‍ വന്നതായി കഴിഞ്ഞ ദിവസം റിസര്‍വ് ബാങ്ക് വിജ്ഞാപനം ഇറക്കിയിരുന്നു. ഇ-വാലറ്റുകളും, ആപ്പുകളും ഉപയോഗിച്ചുള്ള ഇടപാടുകളെപ്പറ്റിയുള്ള പരാതികളാകും ഓംബുഡ്‌സ്മാന്‍ സ്വീകരിക്കുക.

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള 21 കേന്ദ്രങ്ങളില്‍ ഓംബുഡ്‌സ്മാന്റെ സേവനം ലഭ്യമാകും. ബാങ്കിങ്ങ് ഓംബുഡ്‌സ്മാന്റെ പ്രവര്‍ത്തനരീതി തന്നെയാകും ഇലക്ട്രോണിക്‌സ് ഓംബുഡ്‌സ്മാനും അവലംബിക്കുന്നത്. കേരളം, ലക്ഷദ്വീപ്, മാഹി എന്നീ മേഖലകള്‍ തിരുവനന്തപുരം കേന്ദ്രത്തിന്റെ പരിധിയില്‍ വരും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY