DweepDiary.com | ABOUT US | Friday, 19 April 2024

കപ്പല്‍ എമര്‍ജന്‍സി ടിക്കറ്റ് ക്വാട്ടകള്‍ പരിഷ്കരിച്ചു - പലയിടത്തും ഉദ്യോഗസ്ഥ ആഥിപത്യം

In main news BY Admin On 06 January 2019
കവരത്തി: നിലവിലുണ്ടായിരുന്ന കപ്പല്‍ എമര്‍ജന്‍സി ടിക്കറ്റുകളുടെ റിസര്‍വേഷന്‍ ദ്വീപ് ഭരണകൂടം പരിഷ്കരിച്ചു. എഴ് യാത്രാകപ്പലുകളിലും അതിവേഗവെസലുകളിലുമാണ് മാറ്റം കൊണ്ടുവന്നത്. പോര്‍ട്ട് ഉദ്യോഗസ്ഥര്‍, കപ്പല്‍ നടത്തിപ്പിന്റെ ചുമതലയുള്ള എല്‍ഡിസിഎല്‍, കൂടാതെ ഇന്ത്യാറിസര്‍വ്വ് പോലീസ്, എന്‍ഐഒടി, തുടങ്ങി മേലാള വകുപ്പുകളാണ് ഈ അനധികൃത റിസര്‍വേഷന്റെ ഉപഭോക്താക്കള്‍. ഉദ്യോഗസ്ഥര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ ക്വാട്ട ഉണ്ടായിരിക്കെ ഇത്രയും വകുപ്പുകള്‍ക്ക് വീണ്ടും റിസര്‍വ്വേഷന്‍ നല്‍കുക വഴി പഴയ വിഐപി സംസ്കാരം പൊടിതട്ടിയെടുക്കുകയാണ് ദ്വീപ് ഭരണകൂടം. കൂടാതെ വിനോദ സഞ്ചാരികള്‍ക്ക് കവരത്തി കപ്പലില്‍ മാത്രം അനുവദിച്ചിരുന്ന 170 ലധികം ഒന്നാം ക്ലാസ് ടിക്കറ്റുകള്‍ക്ക് പുറമെ ജനറല്‍ SPORTS ജനറല്‍ മാനേജരുടെ പേരില്‍ കോറല്‍-അറേബ്യന്‍ സീ സീരീസ് കപ്പലുകളില്‍ ഒന്നും രണ്ടും ക്ലാസ് ടിക്കറ്റുകള്‍ യഥാക്രമം 4, 8 വീതവും ബ്ലോക്ക് ടിക്കറ്റാവും. ഇത് സാധാരണക്കാരുടെ ടിക്കറ്റിനെ സാരമായി ബാധിക്കും. ആകെ ആശ്യാസമായുള്ളത് അംഗപരിമിതര്‍ക്ക് അതിവേഗ കപ്പലുകളില്‍ 2 സീറ്റ് റിസര്‍വ്വ് ചെയ്തതാണ്.

ഉദ്യോഗസ്ഥരുടെ ഈ സ്വജനപക്ഷപാതത്തിനെതിരെ തെരെഞ്ഞെടുപ്പ്കാലം എത്താതെ രാഷ്ട്രീയക്കാര്‍ ഇടപെടാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. അമിനി ഫെസ്റ്റ് വിഷയത്തില്‍ പരീക്ഷകള്‍ മാറ്റിവെച്ചപ്പോള്‍ ഒരു രാഷ്ട്രീയ കക്ഷികളും ഇതില്‍ പ്രതികരിക്കാത്തത് ഇതിനുദാഹരണമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY