DweepDiary.com | Wednesday, 16 January 2019

ലക്ഷദ്വീപിന്റെ പഴയ അതിവേഗ വെസ്സലുകള്‍ ഇനി ജലപരപ്പിലെ ഭക്ഷണശാലയാകും

In main news / 27 December 2018
കവരത്തി (24/12/2018): ലക്ഷദ്വീപിന്റെ പഴയ കാല അതിവേഗ വെസ്സലുകളായ എച്ച്എസ്സ്സി ഹമീദത്ത് ബീ, എച്ച്എസ്സ്സി ഖദീജാ ബീവി എന്നിവയെ ഡീ കമ്മീഷന്‍ ചെയ്യുന്നതിനു പകരം ഫ്ലോറ്റിങ്ങ് റെസ്റ്റോറന്‍റാക്കി മാറ്റാന്‍ ദ്വീപ് ഭരണകൂടത്തിന് പദ്ധതി. വിനോദ സ‍ഞ്ചാര മേഖലയെക്കൂടി ലക്ഷ്യം വെച്ചാണ് ഈ നീക്കം. ഇന്നുള്ള അതിവേഗ കപ്പലുകള്‍ വരും മുമ്പ് അന്തര്‍ ദ്വീപ് സര്‍വീസിനായി യഥേഷ്ടം ഉപയോഗിച്ചവയാണ് ഹമീദത്ത് ബീ, ഖദീജ ബീവി കപ്പലുകള്‍. ഒന്നാം ഖലീഫ അബൂബക്കര്‍ തങ്ങളുടെ വംശത്തിലുള്ള ഉബൈദുള്ള ഇസ്ലാം പ്രചാരാര്‍ത്ഥം ലക്ഷദ്വീപിലെത്തിയപ്പോള്‍ ഇസ്ലാം സ്വീകരിച്ച അമിനി ദ്വീപിലെ പെന്റാംവേലി ഹമീദത്ത് ബീവിയുടെ പേരും പ്രവാചക പത്നി ഖദീജ ബീവീയുടെയും പേരുകളാണ് ഇവയ്ക്ക് നല്‍കിയിരുന്നത്.

ലക്ഷദ്വീപിന്റെ മറ്റൊരു ജനപ്രസിദ്ധിയുള്ള യാത്രാകപ്പലായ ‍ടിപ്പുസുല്‍ത്താന്‍ കാലാവധികഴിഞ്ഞപ്പോള്‍ സഞ്ചരിക്കുന്ന മ്യൂസിയമാക്കണം എന്ന ആവശ്യവുമായി ദ്വീപ് ടൈംസ് പത്രാധിപര്‍ ഹൈക്കോടതിയെ സമീപിച്ചത് നേരത്തെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. എന്നാല്‍ വന്‍സാമ്പത്തിക പ്രതിസന്ധി പറഞ്ഞ് ദ്വീപ് ഭരണകൂടം ഇത് പൊളിച്ചുമാറ്റാന്‍ ലേലത്തിനു കൊടുത്തിരുന്നു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY