DweepDiary.com | Wednesday, 14 November 2018

നിങ്ങളുടെ ഇ മെയിലിലും ചേർക്കാം ഈ ചർക്ക

In main news / 19 October 2018
മഹാത്മാ ഗാന്ധിയുടെ 150 മത് ജന്മദിനാഘോഷത്തിൻറെ ഭാഗമായി കേന്ദ്ര മാനവ ശേഷി വകുപ്പ് ദേശീയ -അന്തർദേശീയ മേഖലകളിൽ രണ്ടു വർഷം നീളുന്ന ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഇതിൻറെ ഭാഗമായി നിർദ്ദേശിച്ച ഒരു പരിപാടി മഹാത്മജിയുടെ ലോഗോ മെട്രോ, തീവണ്ടി, എയർ സർവീസുകൾ, സംസ്ഥാന ബസുകൾ, കപ്പലുകൾ, ഗവർമെന്റ് വെബ്‌സൈറ്റുകൾ, ഇ മെയിലുകൾ, സ്റ്റേഷനറി, കലണ്ടറുകൾ, പരസ്യങ്ങൾ, ഡയറി, മറ്റു പരസ്യ മാധ്യമങ്ങൾ, ഡിജിറ്റൽ ഒപ്പുകൾ, സർക്കാർ വിജ്ഞാപനങ്ങൾ എന്നിവയിലൊക്കെ ലോഗോ ഉപയോഗിക്കുക എന്നതാണ്. പുതു തലമുറ ഗാന്ധിജിയെ അറിയാനും അദ്ദേഹത്തിൻറെ ജീവിത മാർഗം പിന്തുടരാനും സാധ്യത കണ്ടാണ് ഈ പരിപാടി. കളറിലും ബ്ലാക് ആൻഡ് വൈറ്റിലും പശ്ചാത്തലത്തിലും ഉപയോഗിക്കുന്ന രൂപത്തിലുള്ള ലോഗോ www.gandhi.gov.in/download.html എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY