DweepDiary.com | ABOUT US | Saturday, 20 April 2024

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണം, സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി നിരാഹാരം ഒരാഴ്ച പിന്നിടുന്നു.

In main news BY Admin On 03 September 2018
കൊച്ചി: ആന്ത്രോത്ത് ദ്വീപിൽ നിന്നും കഴിഞ്ഞ ജൂലൈ 27 ന് ഒറ്റത്തടി വള്ളത്തിൽ മത്സ്യബന്ധനത്തിന് പോയ തൈലത്ത് ഹംസ, പണ്ടാരം ഷാഹിദ്, കോളിക്കാട് അൻവർ, ബിത്ത്നാട ഹസൻ എന്നിവർ ഇതുവരെ കണ്ടെത്താനായിട്ടില്ല. പ്രദേശവാസികളായ മത്സ്യതൊഴിലാളികളും നാവികസേനയും നടത്തിയ തിരച്ചിലിൽ ഇവരുടെ വല മാത്രമാണ് കണ്ടെത്താനായത്. നേവി, കോസ്റ്റ് ഗാർഡ് തുടങ്ങിയവരുടെ തെരെച്ചില്‍ ഫലപ്രദമല്ലെന്ന് മല്‍സ്യതൊഴിലാളികള്‍ ആരോപിക്കുന്നു. ലക്ഷദ്വീപ് എംപി ഉള്‍പ്പെടേയുള്ളവര്‍ കേരളത്തിന്റെ സഹായം ആവശ്യപ്പെട്ടെങ്കിലും കാര്യമായ പുരോഗതിയുണ്ടായില്ല. സ്വാതന്ത്രദിനത്തില്‍ എംപി ഉള്‍പ്പെടേയുള്ള ജനപ്രതിനിധികളുടെ സമ്മര്‍ദ്ദ ഫലമായി ഭരണകൂടം ചരിത്രത്തില്‍ ആദ്യമായി ഒരുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്.

കടലിൽ കാണാതായ മൽസ്യ തൊഴിലാളികളുടെ കുടുംബങ്ങൾക്ക് 10 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാനും ആശ്രിതർക്ക് സർക്കാർ ജോലി നൽകണമെന്നും ആവശ്യപ്പെട്ട് സിപിഐ ലക്ഷദ്വീപ് സംസ്ഥാന സെക്രട്ടറി സി ടി നിജാമുദീൻ, സെയ്തലി ബിരിയക്കൽ എന്നിവർ കവരത്തി ഇന്ദിരാഗാന്ധി ആശുപത്രിക്ക് സമീപം ആഗസ്റ്റ് 27 മുതല്‍ അനശ്ചിതകാല നിരാഹാര സമരം തുടങ്ങിയിരുന്നു. എന്നാല്‍ ദ്വീപിലെ സാംസ്കാരിക ലോകം ഇതുവരെ മുഖം തിരഞ്ഞാണ് നില്‍ക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ ശക്തമായ മറ്റു പ്രക്ഷോഭ പരിപാടികളും സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി സി ടി നജുമുദ്ദീൻ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY