DweepDiary.com | ABOUT US | Friday, 29 March 2024

വിവിധ ദ്വീപുകളിലും കപ്പലുകളിലും വിശ്വാസികള്‍ ഈദ് ആഘോഷിച്ചു.

In main news BY Admin On 01 June 2018
കവരത്തി: ലക്ഷദ്വീപിലെ ദ്വീപുകളിൽ ഈദുൽ ഫിത്വർ ആഘോഷിച്ചു. മഴയും മേഘവും കൊണ്ട് അന്തരീക്ഷം മൂടിക്കെട്ടിയെങ്കിലും മാസപ്പിറവി പ്രത്യക്ഷപ്പെട്ടു. തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നതോടെ ഫിത്വര്‍ സകാത്ത് കൈമാറി വിശ്വാസികള്‍ ഒന്നായി. ചിലദ്വീപുകളില്‍ മുസ്ലിം സംഘടനകളുടെ ആഭിമുഖ്യത്തില്‍ തക്ബീര്‍ ഘോഷയാത്രകള്‍ സംഘടിപ്പിച്ചു. അയല്‍പക്കങ്ങള്‍ മൈലാഞ്ചി അണിയാന്‍ ഒത്ത് കൂടി. കുടുംബങ്ങളേയും രോഗികളേയും സന്ദര്‍ശിച്ച് ദ്വീപുകാര്‍ പ്രവാചക പാഠം ഇന്നും നിലനിര്‍ത്തുന്നു. പെരുന്നാള്‍ നിസ്കാരത്തില്‍ ദ്വീപിലെ വിവിധ ഖാളിമാര്‍ ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന മുസ്ലിമീങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചു. പെരുന്നാള്‍ നിസ്കാര ശേഷം കടല്‍ തീരങ്ങളിലും വിമാനത്താവളങ്ങളില്‍ സെല്‍ഫിയെടുത്തും ചെറുപ്പക്കാര്‍ കൂട്ടം കൂടി. ദ്വീപുകളിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ ജനനിബിഢമായിരുന്നു. കടലില്‍ യാത്രയിലായ വിശ്വാസികള്‍ കപ്പലില്‍ പെരുന്നാള്‍ നിസ്കാരം നടത്തി.

പാവപ്പെട്ടവരോടും സമൂഹത്തോടുമുള്ള നമ്മുടെ ഉത്തരവാദിത്വമാണ് ഈദ് നമ്മെ ഓര്‍മ്മിപ്പിക്കുന്നത് എന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ ശ്രീ ഫാറുഖ് ഖാന്‍ തന്റെ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, ലക്ഷദ്വീപ് ടെറിട്ടോറിയല്‍ കോണ്‍ഗ്രസ് പ്രസിഡന്റും മുന്‍ എംപിയുമായ അഡ്വ. ഹംദുള്ള സയീദ് എന്നിവര്‍ ഈദ് സന്ദേശം നല്‍കി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY