DweepDiary.com | ABOUT US | Saturday, 20 April 2024

കോഴിക്കോടുള്ള ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് തുറന്ന് പ്രവര്‍ത്തിക്കാന്‍ കോര്‍പറേഷന്‍ അനുമതി നല്‍കി

In main news BY Admin On 18 May 2018
കോഴിക്കോട് (18/05/2018): പ്രവര്‍ത്തനം ആരംഭിച്ച് എറെ വൈകാതെ കോഴിക്കോട് ജില്ലാ കോർപ്പറേഷൻ അടച്ചു പൂട്ടിയ ജാഫർ ഖാൻ കോളനിയിലെ ലക്ഷദ്വീപ് ഗസ്റ്റ് ഹൗസ് ഇന്ന് ഉച്ചതിരിഞ്ഞ് തുറന്നു പ്രവർത്തിക്കും. സെപ്റ്റിക് ടാങ്കിലെ മലിനജലം ചുറ്റുപാടും ഒഴുകി പരിസരവാസികള്‍ക്ക് ശല്യമായതോടെയാണ് നടപടി. തുടര്‍ന്ന് കരാറുകാരനെതിരെ നിയമനടപടിക്ക് ദ്വീപിലെ വിവിധ കോണുകളില്‍ നിന്നും ശബ്ദമുയര്‍ന്നെങ്കിലും ബന്ധപ്പെട്ടവര്‍ ആവശ്യം പരിഗണിച്ചില്ല. കരാറുകാരനും ഉദ്യോഗസ്ഥരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടെന്ന് ആരോപണമുണ്ടായെങ്കിലും രാഷ്ട്രീയക്കാര്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിനാല്‍ കുറ്റവാളികള്‍ നിയമത്തിന്റെ മുമ്പിലെത്തിയില്ല. ദീർഘകാലത്തെ കാത്തിരിപ്പിനു ശേഷമാണ് ഗസ്റ്റ് ഹൗസ് വീണ്ടും പ്രവർത്തനം പുനരാരംഭിക്കുന്നത്. ഇതോടെ ദ്വീപുകാരുടെ കോഴിക്കോട്ടെ താമസം എളുപ്പമാകും.

അടിയന്തിരമായി ഗസ്റ്റ് ഹൗസ് തുറക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ ജനപ്രതിനിധി കൂടിയായ മന്ത്രി എ.കെ ശശീന്ദ്രനുമായി അടുത്തിടെ ലക്ഷദ്വീപിലെ വിദ്യാർഥികൾ കൂടിക്കാഴ്ച നടത്തിയിരുന്നു. നേരത്തെ ഉണ്ടായിരുന്ന മാലിന്യ സംസ്കരണ പ്രശ്നങ്ങൾ പരിഹരിച്ചതായി അധികൃതർ അറിയിച്ചു.

റൂമുകൾ ബുക്ക് ചെയ്യുന്നതിനായി 9188 724 505 എന്ന നമ്പറിലേക്ക് sms അയക്കണം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY