DweepDiary.com | ABOUT US | Friday, 29 March 2024

അന്വേഷണ ഉദ്ധ്യേഗസ്ഥനെ മാറ്റാൻ ഹൈകോടതിയിൽ ഹർജി, കവരത്തി CI. Aliakber ഹൈകോടതിയിൽ നേരിട്ട് ഹാജരാകാൻ കോടതി ഉത്തരവിട്ടു....

In main news BY Admin On 20 March 2018
കഴിഞ്ഞ Septeber 29-ാം തിയ്യതി കൽപ്പേനി സ്വദേശിയായ Shoukath Ali MV. Corals എന്ന കപ്പലിൽ നിന്നും കവറത്തിയിൽ ഇറങ്ങുന്ന സമയത്ത് അദ്ദേഹത്തിന്റെ നാട്ടുകാരനായ ഒരു സുഹൃത്തിന്റെ ബാഗ് ഇറക്കാൻ സഹായിക്കുകയായിരുന്നു ആ ബാഗിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടത്തി എന്നാണ് കേസ്. ആ സമയത്ത് തന്നെ ആ സുഹൃത്ത് ഈ ബാഗുകൾ എന്റെത് ആണന്നും ShouKath Ali എന്റെ കയ്യിൽ കുടുതൽ ലഗേജുകൾ ഉള്ളത് കാരണം സഹായിച്ചതാണന്നും രേഖാമുലവും വാക്കാലും CI അക്ബറിനോട് അപേക്ഷിച്ചിട്ടും ഈ ഒരു സംഭവത്തിൽ രണ്ട് FIR കൾ ഇട്ട് കൊണ്ട് ShouKath Ali യെയും പ്രതിയാക്കിയിരുന്നു.
അന്വേഷണോദ്യഗസ്ഥനെ മാറ്റാൻ അഡ്വ സാലിഹ് മുഖാന്തിരം ഫയൽ ചെയ്ത കേസിലാണ് തീരുമാനം വന്നത്
Hon'ble J. Ubaid ന്റെ ബഞ്ചാണ് ഹർജി പരിഗണിച്ചത്. ശൗക്കത്തിലിയുടെ അഭിഭാഷകന്റെ വാദം കേട്ടതിന് ശേഷം അടുത്ത ആഴ്ച കേസ് വീണ്ടും പരിഗണിക്കുമ്പോൾ CI Ali akbar നോട് നേരിട്ട് ഹൈകോടതിയിൽ Personal capasity യിൽ ഹാജാരാകാനും കേസിന്റെ Final Report കോടതിയി ഫയൽ ചെയ്യുന്നത് സ്റ്റേ ചെയ്യുകയും ചെയ്ത് ഉത്തരവിട്ടു..

SHARE YOUR FEEDBACK

RECENT IN THIS CATEGORY