DweepDiary.com | ABOUT US | Wednesday, 24 April 2024

1 മുതല്‍ 9 വരെ ക്ലാസ്സുകളിലെ വാര്‍ഷിക പരീക്ഷ- കേന്ദ്രീകൃത മൂല്യനിര്‍ണ്ണയം

In main news BY Admin On 16 March 2018
കവരത്തി (16.03.18):- ഒന്ന് മുതല്‍ ഒമ്പതാം ക്ലാസ്സുവരെയുള്ള വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷയുടെ മൂല്യ നിര്‍ണ്ണയം ഈ വര്‍ഷം കേന്ദ്രീകൃതമാക്കിക്കൊണ്ട് വിദ്യാഭ്യാസ ഡയരക്ടര്‍ ഉത്തരവ് പുറത്തിറക്കി. വിദ്യാഭ്യാസത്തിന്റെ നിലവാരത്തകര്‍ച്ച മനസ്സിലാക്കുന്നതിനാണ് ഈ വിലയിരുത്തലെന്ന് ഉത്തരവില്‍ പറയുന്നു. ഇതിനായി 200 ഓളം അധ്യാപകരെ വിവിധ ദ്വീപുകളില്‍ നിന്നായി കവരത്തിയിലെത്തിക്കാനും നടപടിയുണ്ട്. 17 മുതല്‍ 24 വരെയാണ് പരീക്ഷ നടക്കുന്നത്. പരീക്ഷാ നടത്തിപ്പിനും സ്കൂളുകള്‍ക്ക് പ്രത്യേക നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പ്രൈമറി ക്ലാസ്സിലെ പരീക്ഷ ഹൈസ്കൂള്‍ അധ്യാപകരും ഹൈസ്കൂളിലെ ക്ലാസ്സിലെ പരീക്ഷ പ്രൈമറി അധ്യാപകരുമാണ് നടത്തേണ്ടത്. ഓരോ പരീക്ഷ കഴിയുമ്പോഴും ഉത്തരക്കടലാസുകള്‍ പാക്ക് ചെയ്ത് കവരത്തിയിലെ ക്യാമ്പില്‍ എത്തിക്കാനാണ് ഉത്തരവ്. ക്യാമ്പിന്റെ മേല്‍നോട്ട ചുമതല ഡയറ്റ് ലക്ചറര്‍ ഡോ.മിര്‍സാദ് ഖാനിനാണ്. ഒരു പേപ്പര്‍ 4 ലോ 5 ഓ അധ്യാപകര്‍ ചേര്‍ന്നായിരിക്കും മൂല്യനിര്‍ണ്ണയം നടത്തുക. ഈ മാസം 31 നാണ് പരീക്ഷാഫലം പുറത്ത് വിടുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY