DweepDiary.com | ABOUT US | Thursday, 25 April 2024

ന്യൂനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു- 14-15 തിയതികളില്‍ ദ്വീപുകളില്‍ ശക്തിയായി വീശിയേക്കും

In main news BY Admin On 13 March 2018
കവരത്തി- കന്യാകുമാരിയില്‍ ന്യൂന മര്‍ദ്ദം ശക്തി പ്രപിച്ചു. കന്യാകുമാരി തീരത്ത് രൂപം കൊണ്ട ന്യൂനമര്‍ദ്ദത്തെ തുടര്‍ന്നുള്ള കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ ജാഗ്രതാ നിര്‍ദേശം നീട്ടി. അടുത്ത 48 മണിക്കൂര്‍ വരെ കടലില്‍ പോകരുതെന്ന് മത്സ്യതൊഴിലാളികള്‍ക്ക് മുന്നറിയിപ്പ്. ന്യൂനമര്‍ദ്ദ മേഖല ശക്തി പ്രാപിച്ചതിനെ തുടര്‍ന്നാണ് നിര്‍ദേശം നീട്ടിയത്. കന്യാകുമാരി മേഖലയിലാണ് ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചിരിക്കുന്നത്.
ലക്ഷദ്വീപിലേക്ക് നീങ്ങുന്ന ചുഴലിക്കാറ്റിന്റെ ഗതി - 14 ന് രാവിലെ 9 ന് മിനിക്കോയി, 14 ന് വൈകുന്നേരം 6 ന് കല്‍പേനി, 15 ന് രാവിലെ 5 ന് കടമത്ത് ഗ്രൂപ്പില്‍, രാവിലെ 8 ന് ചെത്ത്ലാത്ത്- കില്‍ത്താന്‍. കാറ്റിന്റെ വേഗത 50-60 കി.മീ ( അവലംബം windy.com)

SHARE YOUR FEEDBACK

RECENT IN THIS CATEGORY