DweepDiary.com | ABOUT US | Saturday, 20 April 2024

NYC പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

In main news BY Admin On 19 February 2018
കിൽത്താൻ : NYC ലക്ഷദ്വീപ് ഘടകം പുതിയ ഭാരവാഹികളെ കിൽത്തനിൽ വെച്ച് നടന്ന NYC സമ്മേളനത്തിൽ വെച്ച് ഐക്യഖണ്ഡേന തെരെഞ്ഞെടുത്തു.
കൽപ്പേനി ദ്വീപ് സ്വദേശിയായ സി.എൻ തബീബുൽ ആലമാണ് പുതിയ പ്രസിഡണ്ട്. നിലവിൽ വൈസ് പ്രസിഡണ്ടായിരുന്നു. ജനറൽ സെക്രട്ടറിയായി നിലവിലെ ജനറൽ സെക്രട്ടറിയായ അഡ്വ: കോയ അറഫയെ വീണ്ടും തെരെഞ്ഞെടുത്തു.
മുൻ പ്രസിഡണ്ടായിരുന്ന ടി.ചെറിയകോയ സംഘടനാ പരമായ അഭിപ്രായ വ്യത്യാസങ്ങൾക്കാരണം പുറത്ത് പോയതിനെ തുടർന്ന് ടി.പി. ജാഫർ സാദിഖിനായിരുന്നു പ്രസിഡണ്ടിൻ്റെ ചുമതല.
സംഘടനയെ കൂടുതൽ ശക്തമാക്കുന്ന പ്രവർത്തനങ്ങൾക്ക് ശ്രദ്ധ നൽകുമെന്ന് തബീബ് "ദ്വീപ് ഡയറി "യോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY