DweepDiary.com | ABOUT US | Thursday, 25 April 2024

സ്വന്തം പരിശ്രമം കൊണ്ട് ഉന്നതങ്ങൾ തേടി പിടിക്കുന്ന ക്രിക്കറ്റർ

In main news BY Admin On 19 February 2018
ഒരു പാട് പ്രതിഭാധനരായ ക്രിക്കറ്റ് താരങ്ങൾ ലക്ഷദ്വീപിലുണ്ടായിട്ടും വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ കൊടുക്കാത്തതിൻ്റെ പേരിൽ ദേശീയ തലങ്ങളിൽ വരെ എത്തി തീരേണ്ടിയിരുന്ന ഒരുപിടി താരങ്ങൾ തുരുത്തുകളിൽ തന്നെ കളിച്ച് കളി അവസാനിപ്പിക്കേണ്ടി വന്നു. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്ഥനായി തൻ്റെ താത്പര്യവും പരിശ്രമവും കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്ത് മുന്നേറുന്ന ക്രിക്കറ്റ് താരമാണ് ആന്ത്രോത്ത് ദ്വീപ് സ്വദേശി ഫൗസൽ ഹഖ്.
ഇന്ത്യയിലെ തന്നെ പ്രാദേശിക ക്രിക്കറ്റ് ലീഗുകളിൽ മികച്ച് നിൽക്കുന്ന ഹൈദ്രാബാദ് പാട്ടേൽ പ്രീമിയർ ലീഗിൽ MCS ടീമിന് വേണ്ടി മൈതാനത്തിലിറങ്ങുകയാണ് ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ. മുൻ ഇന്ത്യൻ ക്യാപ്റ്റൻ മുഹമ്മദ് അസ്ഹറുദ്ദീൻ്റെ മകൻ കളിക്കുന്ന ടീമിലാണ് ദ്വീപ്കാരുടെ പ്രതീക്ഷയായ ഫൗസൽ ഹഖ് കളിക്കുന്നത്.
ലക്ഷദ്വീപ് ക്രിക്കറ്റ് അസോസിയേഷൻ ജോയിൻ്റ് സെക്രട്ടറികൂടിയാണ് ആന്ത്രോത്ത് പുതിയ അഴിക്കകം വീട്ടിൽ ഫൗസൽ ഹഖ് ബുഖാരി എന്ന ഈ ക്രിക്കറ്റർ. ദ്വീപിലെ വളർന്ന് വരുന്ന ക്രിക്കറ്റ് താരങ്ങൾക്ക് മാതൃകയും പ്രചോദനവുമാണിദ്ദേഹം.

SHARE YOUR FEEDBACK

RECENT IN THIS CATEGORY