DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപിന് വീണ്ടും അഞ്ച് ഗോൾ ജയം

In main news BY Admin On 13 January 2018
സന്തോഷ് ട്രോഫി യോഗ്യതാ റൗണ്ടിലെ മൂന്നാമത്തെ മത്സരത്തിൽ ലക്ഷദ്വീപിന് ഡമൻ ഡ്യൂ വിനെതിരെ അഞ്ചെ പൂജ്യത്തിന്റെ തകർപ്പൻ വിജയം. ആദ്യ മത്സരത്തിൽ മധ്യ പ്രദേശിനെതിരെയും അഞ്ചെ പൂജ്യത്തിന് ജയിച്ചിരുന്നു. രണ്ടാമത്തെ കളിയിൽ മഹാരാഷ്ട്ര ക്കെതിരെ തോറ്റതും അഞ്ച് ഗോളിനായിരുന്നു എന്നത് യാദൃശ്ചികമാണ്. ആദ്യത്തെ മൂന്ന് ഗോളടിച്ച അമിനി സ്വദേശി നാസറിന്റെ ഹാട്രിക്ക്, വിജയത്തിന്റെ നിലവാരം കൂട്ടാൻ ലക്ഷദ്വീപ് ടീമിന് കരുത്ത് പകർന്നു. ജാബറിന്റെ ഗോൾ ലീഡുയർത്തി തിന് ശേഷം ഒരു പെനാൾട്ടിയിലൂടെ ശഫീക്ക് ടി ഡി നേടിയ അഞ്ചാമത്തെ ഗോൾ ലക്ഷദ്വീപു ടീമിന് ഒരു സമ്പൂർണ്ണ വിജയം സമ്മാനിച്ചു. നേരത്തെ മധ്യ പ്രദേശുമായുള്ള മത്സരത്തിൽ ജയിച്ച ടീമാണ് ദമൻ ദ്യൂ എന്ന വസ്തുത ലക്ഷദ്വീപ് ടീമിന്റെ വിജയത്തിളക്കം വർധിപ്പിക്കുന്നതാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY