DweepDiary.com | ABOUT US | Saturday, 20 April 2024

ISRO വീണ്ടും ചരിത്രം കുറിച്ചു.

In main news BY Admin On 13 January 2018
ശ്രീഹരിക്കോട്ട: ഇന്ത്യയുടെ നൂറാമത് ഉപഗ്രഹവുമായി PSLV C 40 വിക്ഷേപണം വിജയകരം. ആറ് രാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങൾ വഹിച്ചുകൊണ്ടാണ് റോക്കറ്റ് 12.01.2018 ന് ഭ്രമണപഥത്തിലേക്ക് കുതിച്ചത്. 2018ലെ ആദ്യ ദൗത്യം ആന്ത്രാപ്രദേശിലുള്ള , ശ്രീഹരിക്കോട്ടയിലെ സ്പേസ് സ്റ്റേഷനിൽ നിന്നായിരുന്നു. പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ അഥവാ PSLV യുടെ 42 മത്തെ ദൗത്യമായിരുന്നു ഇന്ന് ശ്രീഹരിക്കോട്ടയിൽ നിന്നും വിജയത്തിലേക്ക് കുതിച്ചുയർന്നത്. കാലാവസ്ഥാ നിരീക്ഷണത്തിനുപയോഗിക്കാൻ ഉതകുന്ന Cartosat-2 ആണ് ഇന്ത്യയുടെ നൂറാമത്തെ ഉപഗ്രഹം. ബഹു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോഡിയും, പ്രസിഡൻറ് ശ്രീ. രാംനാഥ് കോവിന്ദും ISRO ക്ക് അഭിനന്ദനങ്ങൾ അറിയിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY