DweepDiary.com | ABOUT US | Thursday, 25 April 2024

കെ ബി സി സി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

In main news BY Admin On 12 January 2018
കൽപേനി: സുത്യർഹ സേവനത്തിന്റെ നീണ്ട പതിനെട്ട് വർഷം പൂർത്തിയാക്കിയ കൂമേൽ ബ്രദേഴ്സ് ചലഞ്ചേഴ്സ് ക്ലബ് ജനുവരി ഒൻപതാം തീയതി രാത്രി 8.30 ന് ഓഫീസിൽ ചേർന്ന യോഗത്തിൽ വച്ച് 2018 പ്രവർത്തന വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. റിട്ടേണിങ്ങ് ഓഫീസറായി ചുമതല ഏൽപിച്ച മുൻ ലീഗൽ അഡ്വൈസറായ കെ. കെ. ഫരീദ്ഖാന്റെ മേൽനോട്ടത്തിലായിരുന്നു ഭാരവാഹികളെ തെരഞ്ഞെടുത്തത്. കഴിഞ്ഞ വർഷത്തെ പ്രവർത്തനം കൊണ്ട് മെമ്പർമാരുടെ ഹ്രദയം കീഴടക്കിയ കെ. കെ. സജീദ് ഖാനെ വീണ്ടും പ്രസിഡൻറായി തെരഞ്ഞെടുത്തു. ക്ലബിന്റെ എക്കാലത്തെയും സജീവ പ്രവർത്തകനും സർവ്വ സമ്മതനുമായ കെ. ഒ. ശിഹാബുദ്ദീനെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്കും , ഭരണ സമിതിയുടെ എല്ലാ സ്ഥാനങ്ങളിലും പ്രവർത്തിച്ച പരിചയ സമ്പന്നനായ കെ. കെ. അൻവർ ഹുസൈസനെ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും, ക്ലബിന്റെ യുവ നിര പ്രവർത്തകരിൽ പ്രമുഖനായ യു. പി. അജ്മൽ റോഷനെ ജോയിന്റ് സെക്രട്ടറി ആയും, കൃത്യത കൊണ്ടും കണ്ടിശത കൊണ്ടും ആരെയും അമ്പരപ്പിക്കുന്ന യുവ നിരയിലെ ശ്രദ്ധാ കേന്ദ്രമായ ടി.കെ. റമീസ് ഖാനെ ട്രഷറർ ആയും ക്ലബിന്റെ ആദ്യ ദിനങ്ങൾ മുതൽ തന്നെ ഭാരവാഹിത്വ നിരയിലെ സ്ഥിര സാന്നിദ്യമായ പി. അബ്ദുൽ അമീറിനെ ലീഗൽ അഡ്വൈസർ സ്ഥാനത്തേക്കും യോഗം ഐക്യ കണ്ഠേന തെരഞ്ഞെടുത്തു. കൂടാതെ , ക്ലബിന്റെ ഭരണ ഘടനപ്രകാരം പത്ത് എക്സിക്യുട്ടീവ് മെമ്പർ മാരെയും യോഗത്തിൽ വച്ച് തെരഞ്ഞെടുക്കുകയുണ്ടായി.
പുതുതായി സ്ഥാനമേറ്റ ഭാരവാഹികൾക്ക് ഫരീദ്ഖാൻ സത്യവാചകം ചൊല്ലിക്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY