DweepDiary.com | ABOUT US | Saturday, 20 April 2024

"കല്പേനി ബ്രൈക്ക് വാട്ടർ 45 ദിവസത്തിനുള്ളിൽ പ്രവർത്തനക്ഷമമാക്കും" ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ'

In main news BY Admin On 08 December 2017
ഓഖി കൊടുങ്കാറ്റ് തകർത്ത കല്പേനിയിലെ ബ്രേക്ക് വാട്ടർ 45 ദിവസത്തിനുള്ളിൽ പ്രവർത്തന ക്ഷമമാക്കുമെന്ന് ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ ഫാറൂഖ് ഖാൻ പറഞ്ഞു. 05.12.2O17 ന് ഓഖി ദുരന്ത ബാധിത പ്രദേശമായ കല്പേനി സന്ദർശനത്തിനിടയിലാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്.ദുരന്ത ബാധിത പ്രദേശങ്ങൾ കണ്ട ശേഷം ഇൻഡോർ സ്റ്റേടിയത്തിൽ വെച്ച് ജനങ്ങളുമായി സംവദിച്ചു.കല്പേനി ചെയർപേഴ്സൺ എ എം കാസ്മിക്കോയ വളരെ വിശദമായി കാര്യങ്ങൾ അവതരിപ്പിച്ചു. പിന്നീട് ജനങ്ങളെ അഭിസംബോധന ചെയ്ത അഡ്മിനിസ്ട്രേറ്റർ ചെയർപേഴ്സണേയും SDO യെയും നാട്ടുകാരെയും അഭിനന്ദിച്ചു.കല്പനിയിലെ ജനങ്ങളും ഉദ്യോഗസ്ഥൻമാരും കാണിച്ച ധൈര്യം അഭിനന്ദനാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. ഇടക്കാലാശ്വാസത്തിന്‌ ഒരു തുക SDO യുടെ കയ്യിൽ എൽപിക്കുമെന്നും 15 ദിവസത്തിനുള്ളിൽ SDO ഓഫീസിൽ നാശനഷ്ടങ്ങൾ കാണിച്ച് പരാതി നൽകാനും അദ്ദേഹം ജനങ്ങളോടഭ്യർത്ഥിച്ചു. അഭയാർത്ഥികളായെത്തിയ വൻകരയിലെ മത്സ്യതൊഴിലാളികൾക്ക് തിരിച്ച് നാട്ടിൽ പോകാനാവശ്യമായ എല്ലാ സഹായവും അഡ്മിനിസ്ട്രേറ്റർ വാഗ്ദാനം ചെയ്തു. ബ്രൈക്ക് വാട്ടർ 45 ദിവസത്തിനുള്ളിൽ പൂർണമായ പ്രവർത്തന ക്ഷമമാക്കാൻ സധ്യമല്ലെന്നാണ് വിദഗ്ദർ വിലയിരുത്തുന്നതെങ്കിലും ഇങ്ങനെയൊരു സമയ പരിധി ഉണ്ടായാൽ എത്രയും പെട്ടന്ന് തന്നെ ബ്രൈക്ക് വാട്ടർ പുനരുദ്ധാരണം നടക്കുമെന്ന് കല്പേനി സ്വദേശി ഷാനവാസ് കെ കെ ദ്വിപ് ഡയറിയോട് പറഞ്ഞു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY