DweepDiary.com | Friday, 15 December 2017

കവരത്തിയില്‍ മഞ്ചു മുങ്ങി, ഓക്കി കവരത്തി, അഗത്തി ഭാഗത്തേക്ക്, ദുരന്ത നിവാരണ സേനയ്ക്ക് അഗത്തിയില്‍ എത്താന്‍ സാധിച്ചില്ല

In main news / 01 December 2017
അഗത്തി/ കവരത്തി/ അമിനി (01/12/2017): ഓക്കി ഇന്ന്‍ കവരത്തി, അഗത്തി ദ്വീപുകള്‍ ലാക്കാക്കി നീങ്ങുന്നതായി സൂചന. ഓക്കി വേഗത കുറയാതെ സംഹാര ഭാവത്തിലാണ് നീങ്ങുന്നത്. കവരത്തി, അഗത്തി, അമിനി ദ്വീപുകളില്‍ അലര്‍ട്ട് പ്രഖ്യാപിച്ച ഭരണകൂടം ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. അഗത്തിയിലെ ബോട്ടുകള്‍ എല്ലാം തന്നെ നാട്ടുകാര്‍ കരയില്‍ കയറ്റി. അടിയന്തിര സാഹചര്യങ്ങളില്‍ നേരിടാന്‍ അഗത്തി ഡെപ്യൂട്ടി കളക്ടര്‍ ഓഫീസ് കംട്രോള്‍ റൂം തുറന്നു. 04894242263 എന്ന നമ്പറിലേക്കോ പോലീസ് സ്റ്റേഷനിലേക്കൊ സഹായത്തിന് വിളിക്കാം. ദുരിതാശ്വാസ ക്യാമ്പായി പ്രഖ്യാപിച്ച സ്കൂളുകളിലേക്ക് പ്രിന്‍സിപ്പാള്‍ പ്രത്യേകം ഡ്യൂട്ടിക്കായി ജീവനക്കാരെ ഏര്‍പ്പാടാക്കി. തീരപ്രദേശങ്ങളിലുള്ളവരെ ക്യാമ്പിലേക്ക് മാറാന്‍ ഭരണ കൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇതിനിടെ ഇന്ന്‍ എത്തുമെന്ന് അറിയിച്ച ദുരന്തനിവാരണ സേനയ്ക്ക് അഗത്തിയിലേക്ക് പുറപ്പെടാന്‍ അനുവാദം ലഭിച്ചില്ല.


കവരത്തിയില്‍ പുറം കടലിലുണ്ടായിരുന്ന എം‌എസ്‌വി അല്‍-നൂര്‍ എന്ന മഞ്ചു മുങ്ങി. ഏഴ് ജീവനക്കാരെയും ലക്ഷദ്വീപ് ഭരണകൂടത്തിന്‍റെ ചരക്ക് കപ്പല്‍ എം‌വി കോടിത്തല രക്ഷപ്പെടുത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY