DweepDiary.com | Friday, 15 December 2017

"ഓഖി" - അടിയന്തിര ഘട്ടത്തില്‍ പൊതുജനങ്ങളെ പാര്‍പ്പിക്കാന്‍ ദ്വീപുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സജ്ജമാക്കാന്‍ ഉത്തരവ്

In main news / 30 November 2017
കവരത്തി (30/11/2017): ഓഖി ചുഴലികാറ്റ് അടിയന്തിര സാഹചര്യമുണ്ടാക്കുകയാണെങ്കില്‍ നേരിടാന്‍ ലക്ഷദ്വീപ് തയ്യാറെടുക്കുന്നു. ദുരന്ത നിവാരണ കമ്മിറ്റി ചെയര്‍മാന്‍ ഇത് സംബന്ധിച്ച് വിവിധ ദ്വീപുകളെ ഏകോപിപ്പിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. അടിയന്തിര സാഹചര്യങ്ങളില്‍ പൊതുജനങ്ങളെ ഒഴിപ്പിക്കേണ്ടി വന്നാല്‍ അവരെ പാര്‍പ്പിക്കാന്‍ ദ്വീപുകളിലെ സ്കൂളുകളും കോളേജുകളും സജ്ജമാക്കാന്‍ വിദ്യാഭ്യാസമേധാവിക്ക് ഉത്തരവ് നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനമേധാവികള്‍ താക്കോലുകള്‍ കൈയില്‍ സൂക്ഷിക്കാനും സ്ഥലം സബ്-ഡിവിഷണല്‍ ഓഫീസര്‍ അല്ലെങ്കില്‍ ഡെപ്യൂട്ടി കളക്ടര്‍ അറിയിപ്പ് നല്‍കുന്ന പക്ഷം സ്ഥാപനങ്ങള്‍ തുറന്ന് നല്‍കാനും ലക്ഷദ്വീപ് വിദ്യാഭ്യാസ മേധാവി പ്രിന്‍സിപ്പാള്‍മാര്‍ക്ക് ഉത്തരവ് നല്‍കി.

നബിദിനം പ്രമാണിച്ച് സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുതല്‍ അവധിയായിരുന്നു.




(നേരത്തെ അപ്ഡേറ്റ് ചെയ്ത വാര്‍ത്തകളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഇത് മൊബൈല്‍ ആപ്പില്‍ അപ്ഡേറ്റ് ആവാന്‍ സെറ്റിങ്ങ്സില്‍ Installed App ല്‍ പോയി ദ്വീപ് ഡയറി ആപ്പ് എടുത്ത് Data Clear ചെയ്യുക. ആപ്പ് വീണ്ടും തുറന്നാല്‍ പഴയ വാര്‍ത്തകളിലെ മാറ്റം കാണിക്കുന്നതായിരിക്കും)

SHARE YOUR FEEDBACK

RECENT IN THIS CATEGORY