DweepDiary.com | Friday, 15 December 2017

ഓഖി (Ockhi) ലക്ഷദ്വീപ് ഭാഗത്തേക്ക്, കപ്പലുകളുടെയും അതിവേഗ ബോട്ടുകളുടെയും യാത്ര റദ്ദ് ചെയ്തു, യാത്രക്കാരെ വിവിധ ദ്വീപുകളില്‍ ഇറക്കി

In main news / 30 November 2017
തിരുവനന്തപുരം/ കവരത്തി (30/11/2017): ഇന്നലെ രാവിലെ ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ഇന്ന് രാവിലെ 5.30 ഓടെ ലക്ഷദ്വീപ് പരിസരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഏതാനും മണിക്കൂറിനുള്ളില്‍ 70 കിലോമീറ്റർ വേഗത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്. കാറ്റിന്റെ വേഗം അര്‍ദ്ധരാത്രിയോടെ 80 മുതല്‍ 100 കിലോമീറ്റര്‍ വേഗം കൈവരിച്ച് അപകടകരമായി ആഞ്ഞടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു. മീന്‍പിടുത്തക്കാര്‍, യാത്രക്കാര്‍ എന്നിവര്‍ ജാഗ്രത പാലിക്കുക.

കൊടുങ്കാറ്റ് മുന്നറിയിപ്പിനെ തുടര്‍ന്ന് തുറമുഖ അധികാരികള്‍ ഇന്ന് പുറപ്പെടേണ്ട അതിവേഗ വെസലുകളുടേയും കപ്പലുകളുടെയും യാത്രാനുമതി റദ്ദ് ചെയ്തു. നിലവില്‍ നടുക്കടലിലുള്ള കപ്പലുകളുടെ യാത്ര തടഞ്ഞ് യാത്രക്കാരെ അടുത്തുള്ള തുറമുഖങ്ങളില്‍ ഇറക്കി. ഇവരെ കാലാവസ്ഥ ശരിയായ ശേഷം പിന്നീട് അവരവരുടെ നാട്ടിലെത്തിക്കും. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബേപ്പൂര്‍, മംഗലാപുരം, കൊച്ചി തുറമുഖങ്ങളില്‍ നിന്നും ലക്ഷദ്വീപിലേക്ക് കപ്പല്‍ ഗതാഗതമുണ്ടാവുകയില്ല.

കാറ്റിന് ഓഖി (Ockhi) എന്ന ബംഗ്ലാദേശ് പേരാണ് ഇതിന് നല്‍കിയിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY