DweepDiary.com | ABOUT US | Tuesday, 23 April 2024

മിനിക്കോയിക്ക് എയര്‍പോര്‍ട്ട്, അഗത്തി, കല്‍പേനി പ്രദേശങ്ങള്‍ക്ക് വിനോദ സഞ്ചാര വികസനം-IDA തീരുമാനം ഇങ്ങനെ..

In main news BY Admin On 08 November 2017
ന്യൂഡല്‍ഹി (08/11/2017): ഇന്ത്യയിലെ ദ്വീപ് പ്രദേശങ്ങളുടെ സുസ്ഥിര വികസനത്തിനായി പ്രധാന മന്ത്രിയുടെ അധ്യക്ഷതയില്‍ ജൂണില്‍ രൂപീകൃതമായ Island Development Agency (IDA)യുടെ രണ്ടാമത്തെ വിശകലന മീറ്റിങ്ങ് ഇന്ന് ആഭ്യന്തര മന്ത്രി രാജനാഥ് സിങ്ങിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുകയുണ്ടായി. ആന്തമാന്‍ ദ്വീപ് സമൂഹത്തിലെ സ്മിത്ത്, റോസ്, ലോങ്ങ്, ആവിസ്, ലക്ഷദ്വീപിലെ മിനിക്കോയ്, സുഹേലി, അഗത്തിയിലെ ബംഗാരം-തിണ്ണകര ദ്വീപുകള്‍, കല്‍പേനിയിലെ ചെറിയം ദ്വീപുകള്‍ക്ക് വിനോദ സഞ്ചാരം മുന്‍ നിര്‍ത്തി സമഗ്ര വികസനം സാധ്യമാക്കാന്‍ യോഗം തീരുമാനിച്ചു. ഏറ്റവും ഒറ്റപ്പെട്ട മിനിക്കോയിക്ക് ഒരു ​​എയര്‍ഡ്രോം സാധ്യമാക്കാനുള്ള തീരുമാനമാണ് ഇതില്‍ പ്രധാനപ്പെട്ടത്. ദ്വീപുകളുടെ അതീലോലമായ പാരിസ്ഥിതിക പരിതസ്ഥിതി കണക്കിലെടുത്താവും വികസന പ്രകിയ നടപ്പിലാക്കുക. എയര്‍പോര്‍ട്ട് കേന്ദ്ര-സ്വകാര്യ പങ്കാളിത്തത്തോടെയാണ് സ്ഥാപിക്കുക. കൂടാതെ ലക്ഷദ്വീപിന്റെ നട്ടെല്ലായ ചൂരമല്‍സ്യ വികസനത്തിന് ഊന്നല്‍ നല്‍കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനും ധാരണയായി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY