DweepDiary.com | ABOUT US | Saturday, 20 April 2024

തണലിന്റെ മൂന്നാം വാര്‍ഷികവും കാരുണ്യഭവനത്തിന്റെ താക്കോല്‍ ദാനവും സയ്യിദ് സൈദലി തങ്ങള്‍ നിര്‍വ്വഹിച്ചു

In main news BY Admin On 16 October 2017
ചെത്ത്ലാത്ത്- സാമൂഹ്യസേവന സംഘമായ തണലിന്റെ മൂന്നാം വാര്‍ഷികവും കാരുണ്യഭവനത്തിന്റെ താക്കോല്‍ ദാനവും സയ്യിദ് സൈദലി തങ്ങള്‍ കവരത്തി നിര്‍വ്വഹിച്ചു. ചെത്ത്ലാത്ത് സ്വദേശി ബടക്ക്ള മുള്ളിപ്പുര അഹമദ്കോയക്ക് വേണ്ടി തണല്‍ നിര്‍മ്മിക്കപ്പെട്ട ബൈത്തുറഹ്മ വിടിന്റെ താക്കോല്‍ തങ്ങളില്‍ നിന്നും ഏറ്റ് വാങ്ങി. മൂന്നു വര്‍ഷത്തിനിടെ തണലിന്റെ രണ്ടാമത്തെ കാരുണ്യ ഭവനത്തിന്റെ താക്കോല്‍ ദാന ചടങ്ങാണിത്. സൈദലി തങ്ങളുടെ ദുആയോടെ ആരംഭിച്ച പരിപാടിക്ക് തണലിന്റെ പ്രവര്‍ത്തകന്‍ സബൂര്‍ഹുസൈന്‍ സ്വാഗതമാശംസിച്ചു. വാര്‍ഷിക പരിപാടി ലക്ഷദ്വീപ് എം.പി. ശ്രീ.പി.പി.മുഹമ്മദ് ഫൈസല്‍ ഉത്ഘാടനം ചെയ്തു. തണല്‍ ചെയര്‍മാന്‍ ശ്രീ.സൈദ് ഇസ്മാഈല്‍ അഷ്റഫി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പരിപാടിക്ക് ആശംസയര്‍പ്പിച്ച് കൊണ്ട് ലക്ഷദ്വീപ് പഞ്ചായത്ത് ചീഫ് കൗണ്‍സിലര്‍ എ.കുഞ്ഞിക്കോയ തങ്ങള്‍, ഫെഡറേഷന്‍ പ്രസിഡന്റ് ശ്രീ.ഷൗക്കത്തലി, ഗ്രന്ഥകാരനും ചെത്ത്ലാത്ത് യൂണിറ്റ് കോണ്‍ഗ്രസ്സ് പ്രസിഡന്റുമായ ശ്രീ.കാസ്മിക്കോയ, നൂറുല്‍ ഇര്‍ഫാന്‍ എഡിറ്റര്‍ അഡ്വ.സൈദ് മുഹമ്മദ് കോയ, ഖാസി അബ്ദു റഷീദ് മദനി, ഖാസി കുുഞ്ഞി അഹമദ് മദനി, ലക്ഷദ്വീപ് സാഹിത്യപ്രവര്‍ത്തക സംഘം പ്രസിഡന്റ്റ് ശ്രീ.സി.എച്ച.മുഹമ്മദ് ഇഖ്ബാല്‍, സാഹിത്യകാരനും മലബാര്‍ ദ്വീപ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ വൈസ്പ്രസിഡന്റുമായ ശ്രീ.ചാളകാട് അഹമദ് കോയ, വേവ്സ് സംഘടനയുടെ മെമ്പര്‍ ശ്രീ.മുഹ്സിന്‍, മെഡിക്കല്‍ ഓഫീസര്‍ ശ്രീ.ഖലീല്‍ഖാന്‍, സീനിയര്‍സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ശ്രീ.ടോം മാത്യു തുടങ്ങിയവര്‍ സംസാരിച്ചു. തണല്‍ സംഘടന കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ചെയ്തുകൊണ്ടിരിക്കുന്ന കാരുണ്യപ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് സംസാരിച്ചവര്‍ എടുത്ത് പറയുകയയുണ്ടായി. കേരളക്കരയില്‍ നിന്നെത്തിയ വ്യവസായ പ്രമുഖരും പരിപാടിയില്‍ സംബന്ധിച്ചിരുന്നു. പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കാതെപോയ ലക്ഷദ്വീപ് മുന്‍ എം.പി.അഡ്വ.ഹംദുള്ളാ സഈദിന്റെ സന്ദേശം തണല്‍ ചെയര്‍മാന്‍ വായിക്കുകയുണ്ടായി. പരിപാടിക്ക് തണല്‍ പ്രവര്‍ത്തകന്‍ ശ്രീ.മന്‍സൂര്‍ നന്ദി പ്രകടനം നടത്തി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY