DweepDiary.com | ABOUT US | Friday, 19 April 2024

കോലപാതകത്തില്‍ പ്രതിഷേധം

In main news BY Admin On 18 September 2017
കില്‍ത്താന്‍- പ്രശസ്ത പത്രപ്രവര്‍ത്തക ഗൗരീ ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ലക്ഷദ്വീപ് സാഹിത്യ പ്രവര്‍ത്തക സംഘം പ്രകടനം നടത്തി. ഫാസിസ്റ്റ് തീവ്ര ചിന്താഗതിക്കാര്‍ പത്രപ്രവര്‍ത്തകര്‍ക്കും എഴുത്തുകാര്‍ക്കുമെതിരെ നടത്തുന്ന അതിത്രമങ്ങള്‍ അവസാനിപ്പിക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. എഴുതുവാനും ചിന്തിക്കുവാനും എന്ത് ഭക്ഷണം കഴിക്കണമെന്നും തീരുമാനിക്കുന്നത് വ്യക്തിയാണ്. അതിന് തഴഇടാന്‍ ശ്രമിക്കുന്ന ഫാസിസ്റ്റ് പ്രവണതകള്‍ ഇന്ത്യപോലുള്ള ഒരു മതേതര രാജ്യത്ത് നടക്കാന്‍ പാടില്ലാത്തതാണ്. കര്‍ണ്ണാടകയില്‍ എഴുകാരുമായി ബന്ധപ്പെട്ട മൂന്നാമത്തെ കൊലപാതകമാണ് ഗൗരീ ലങ്കേഷിന്റേത്. എഴുത്ത് നിര്‍ത്താനും സംസാരിക്കുന്നവരെ വായ മൂടിക്കെട്ടാനും പത്രപ്രവര്‍ത്തകരെ അതില്‍ നിന്നും പിന്‍തിരിക്കാനും ശ്രമിക്കുന്ന ശക്തകള്‍ക്കെതിരെ കര്‍ശന നിയമനടനടപടികള്‍ സ്വീകരികക്കണമെന്ന് സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിഡന്റ് ഇഖ്ബാല്‍ സെക്രട്ടറി ചമയം ഹാജാഹുസൈനും പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY