DweepDiary.com | ABOUT US | Wednesday, 24 April 2024

ഫ്ലോറെൻസ് നെറ്റിൻഗേൾ അവാർഡിനു ആദ്യമായി ദ്വീപുകാരന്‍ അര്‍ഹനായി

In main news BY Admin On 12 May 2017
ന്യൂഡല്‍ഹി (12/05/2017): നഴ്‌സസ് ദിനമായി ഇന്ന് രാജ്യത്തെ മികച്ച നഴ്‌സുമാർക്കു ഫ്ലോറെൻസ് നെറ്റിൻഗേൾ അവാർഡ്‌ രാഷ്ട്രപതി ഭവനിൽ വെച്ചു നടന്ന അവാർഡ്‌ദാന ചടങ്ങിൽ ആദരണീയനായ രാഷ്ട്രപതി ശ്രീ. പ്രണാബ് മുഖർജി വിതരണം ചെയ്തു. ലക്ഷദ്വീപില്‍ നിന്നും മെഡിക്കൽ ഡിപ്പാർട്മെന്റിലെ മെയിൽ നഴ്‌സായി ജോലി നോക്കിവരുന്ന പി. മുഹമ്മദ്‌ സലാഹുദ്ദീന്‍ രാ‍ഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് ഏറ്റുവാങ്ങി. ലക്ഷദ്വീപിൽ നിന്നും നഴ്‌സുമാരെ അവാർഡിന് വേണ്ടി പരിഗണിക്കുന്നത് ഇതാദ്യമായിട്ടാണ്.

1993‍'ൽ എറണാകുളം ജനറൽ ഹോസ്പിറ്റലിൽ നിന്നും നഴ്സിങ്ങ് ഡിപ്ലോമ വിജയകരമായി പൂർത്തികരിച്ചു. ആന്ത്രോത്ത്, അമിനി, അഗത്തി എന്നീ ദ്വീപുകളിൽ നടത്തിയ സുത്യർഹമായ സേവനം പരിഗണിച്ചാണ് അവാർഡിന് തെരഞ്ഞെടുത്തത്.

ലക്ഷദ്വീപിലെ ആന്ത്രോത്ത് പച്ചനാൽ കിടാവ് – ആറ്റബി ദമ്പതികളുടെ മകനാണ്. ഇപ്പോൾ കൊച്ചിയിൽ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ മെഡിക്കൽ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുവരുന്നു. കൊച്ചി പനമ്പിള്ളി നഗറിലാണ് താമസം. കോതമംഗലം കൂററംവേലി പുള്ളിച്ചാലിൽ പി.എം. സാജിതയാണ് ഭാര്യ. അർഷഖ്, അഷ്ഫാഖ് എന്നിവർ മക്കളാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY