DweepDiary.com | ABOUT US | Friday, 29 March 2024

"ബിജെപിയുമായി സഖ്യം"- വാര്‍ത്ത വ്യാജമെന്ന് മുഹമ്മദ് ഫൈസൽ എംപി

In main news BY Admin On 17 May 2017
കവരത്തി (17/05/2017): ബിജെപിയുമായി സഖ്യമില്ലെന്നു എൻസിപി എംപി മുഹമ്മദ് ഫൈസൽ. ബിജെപിയുമായി സഖ്യമുണ്ടാക്കിയെന്ന വാർത്തകൾ ഫൈസൽ നിഷേധിച്ചു. അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിൽ സംസാരിച്ചത് വികസന വിഷയങ്ങളാണെന്നും മുഹമ്മദ് ഫൈസൽ വ്യക്തമാക്കി. പൊതുയോഗത്തിൽ അതിഥിയായാണ് പങ്കെടുത്തതെന്നും യുപിഎയിൽ തന്നെ ഉറച്ച് നിൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഒന്നിച്ചു പ്രവർത്തിക്കാൻ ലക്ഷദ്വീപിൽ എൻസിപി നേതൃത്വവും ബിജെപി അധ്യക്ഷൻ അമിത് ഷായുമായി നടന്ന ചർച്ചകളിൽ ധാരണയായതായി വാർത്തകൾ പ്രചരിച്ചിരുന്നു. തുടക്കത്തിൽ സഹകരിച്ചു പ്രവർത്തിച്ചശേഷം പിന്നീട് ഒൗദ്യോഗികമായി ലയിക്കുമെന്നായിരുന്നു വിവരം. ചൊവ്വാഴ്ച അമിത് ഷാ പങ്കെടുത്ത പരിപാടിയിൽ മുഹമ്മദ് ഫൈസൽ, ലക്ഷദ്വീപ് അധ്യക്ഷൻ കെ.എം. അബ്ദുൽ മുത്തലിഫ് തുടങ്ങിയ എൻസിപി നേതാക്കൾ പങ്കെടുത്തിരുന്നു. ലക്ഷദ്വീപിൽനിന്നുള്ള ഏക പാർലമെന്‍റംഗമാണ് മുഹമ്മദ് ഫൈസൽ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY