DweepDiary.com | ABOUT US | Thursday, 25 April 2024

അമിത് ഷാ ത്രിദിന സന്ദര്‍ശനത്തിനു ലക്ഷദ്വീപിൽ

In main news BY Admin On 17 May 2017
ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ മുന്ന് ദിവസത്തെ ലക്ഷദ്വീപ് സന്ദർശനം തുടങ്ങി .രാവിലെ പതിനൊന്ന് മണിക്ക് അഗത്തിയിൽ വിമാനമിറങ്ങിയ അമിത് ഷാ ഹെലികോപ്റ്റർ മാർഗം കവരത്തിയിലെത്തി. പ്രത്യേക കൺവെൻഷനിലും സംസ്ഥാന കോർ കമ്മിറ്റി യോഗത്തിലും ഇന്ന് പങ്കെടുക്കും. വൈകുന്നേരം എട്ടുമണിക്ക് കവരത്തി പഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തെ അദ്ദേഹം അഭിസംബോധന ചെയ്യും. സംസ്ഥാന അധ്യക്ഷൻ ഡോ. കെ.പി മുത്തുക്കോയ അധ്യക്ഷനായിരിക്കും. രണ്ടു ദിവസം ആന്ത്രോത്ത് ദ്വീപിലും പൊതുപരിപാടികളിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്. ബൂത്ത് തല പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുക്കുന്ന അമിത് ഷാ വീടുകളിലും സന്ദർശനം നടത്തും. ഇതാദ്യമായാണ് ഒരു ബിജെപി ദേശീയ അധ്യക്ഷൻ ലക്ഷദ്വീപ് സന്ദർശിക്കുന്നത്. 2019 തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ട് ബിജെപി ദേശീയ അധ്യക്ഷൻ നടത്തുന്ന 125 ദിവസത്തെ ഭാരത പര്യടനത്തിന്റെ ഭാഗമായാണ് അമിത് ഷാ ഇന്ന് ലക്ഷദ്വീപിലെത്തുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY