DweepDiary.com | ABOUT US | Friday, 29 March 2024

യൂണിവേഴ്സിറ്റി കാശ് കൊടുത്തില്ല - സ്വന്തം കാശുമുടക്കി ലക്ഷദ്വീപ് സംഘം കലോത്സവത്തിനു കേരളത്തില്‍

In main news BY Admin On 07 May 2017
കോ​ഴി​ക്കോ​ട്​ (07/05/2017): കഴിഞ്ഞ മാസം 12-നാണ് കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഫണ്ട് ആവശ്യപ്പെട്ട് യൂണിവേഴ്‌സിറ്റിയുടെ ലക്ഷ്വദീപ് സ്റ്റുഡന്റ്‌സ് ഡീനിന് വിദ്യാര്‍ഥികള്‍ അപേക്ഷ നല്‍കിയത്. എന്നാല്‍, കഴിഞ്ഞ ആഴ്ചയാണ് ഇതിനായുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറായത്. അവസാന നിമിഷമായത് കാരണം ഫണ്ട് കൈമാറാന്‍ യൂണിവേഴ്‌സിറ്റിക്ക് സാധിച്ചില്ല. ഇതിനിടെ യാത്രയ്ക്കുള്ള ടിക്കറ്റ് റിസര്‍വ് ചെയ്യണമെന്നാവശ്യപ്പെട്ട് ഷിപ്പിങ് ഡയറക്ടര്‍ക്ക് നല്‍കിയ അപേക്ഷയും അവഗണിക്കപ്പെട്ടു. അതോടെ കാ​ലി​ക്ക​റ്റ്​ യൂ​ണി​വേ​ഴ്‌​സി​റ്റി​ യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​കൾ​ ലക്ഷദ്വീ​പി​ൽ​ നേരി​ട്ടെത്തി​ സ്‌ക്രീനിങ് നടത്തിയാണ് അറുപതോളം മത്സരാര്‍ഥികളെ ഇന്റര്‍സോണിലേക്ക് തിരഞ്ഞെടുത്തത്. 60 വി​ദ്യാർ​ത്ഥി​കളെ തിരഞ്ഞെടുത്തെങ്കി​ലും​ സാ​മ്പത്തി​ക പ്രയാ​സം​ കാ​രണം​ ഭൂരിഭാഗം പേരും പി​ന്മാ​റി. ആന്ത്രോത്ത് പി.എം. സഈദ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെന്ററില്‍ നിന്നും കവരത്തി ബി.എഡ്. കോളേജില്‍ നിന്നുമുള്ളവരാണ് മത്സരാര്‍ഥികള്‍.

ലക്ഷദ്വീപ് സംഘത്തിന് സം​ഘാ​ടക സമി​തി​ ​ മലബാ​ർ​ ക്രി​സ്​ത്യൻ​ കോ​ളേജിൽ​ സ്വീ​കരണം​ നൽ​കി.​ മൂ​ന്ന്​ അദ്ധ്യാ​പകരടക്കം 21 പേരാണ് സം​ഘത്തിലുള്ളത്. സ്​ക്രീ​നിംഗ് നടത്തി​​ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കുകയായിരുന്നു. ലക്ഷദ്വീ​പിൽ​ നി​ന്നെത്തി​യ കലാ​കാ​രന്മാ​രെ സ്വാ​ഗതസം​ഘം​ കൺ​വീ​നർ​ ലി​ന്റോ​ ജോ​സഫ്​ സ്വീകരിച്ചു.​ പ്രോ​ഗാം​ കമ്മി​റ്റി​ കൺ​വീ​നർ​ എ.കെ. ബി​ജി​ത്ത്,​ ടി​. അതുൽ,​ എം.​ അജയ്‌​ലാൽ​ എന്നി​വർ​ സംബന്ധിച്ചു.​


കടപ്പാട്: കേരള കൗമുദി, മാതൃഭൂമി

SHARE YOUR FEEDBACK

RECENT IN THIS CATEGORY