DweepDiary.com | ABOUT US | Friday, 29 March 2024

അഴീക്കല്‍ തുറമുഖത്തില്‍ നിന്ന് ഏപ്രില്‍ മാസത്തോടെ ചരക്ക് നീക്കം സാധ്യമാകും- മന്ത്രി

In main news BY Admin On 14 March 2017
കണ്ണൂര്‍: ഏപ്രില്‍ മാസത്തോടെ അഴീക്കല്‍ തുറമുഖം വഴി ലക്ഷദ്വീപ് ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലേക്ക് ചരക്കു കപ്പല്‍ സര്‍വീസ് ആരംഭിക്കുമെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി തുറമുഖം ഗതാഗതയോഗ്യമാക്കുമെന്നും മന്ത്രി അറിയിച്ചു. തുറമുഖം സന്ദര്‍ശിച്ച ശേഷം തുറമുഖ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജെയിംസ് വര്‍ഗീസ് ഉള്‍പ്പെടെയുള്ളരുമായി നടത്തിയ കൂടിയാലോചനാ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. തുറമുഖത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് മാര്‍ച്ച് ഏഴിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്ത് ഉന്നതതല യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.
ലക്ഷദ്വീപിലേക്ക് നിലവില്‍ ചരക്കുകള്‍ കൊണ്ടുപോവുന്നത് മംഗലാപുരം തുറമുഖത്ത് നിന്നാണെന്നും അഴീക്കല്‍ തുറമുഖം സജ്ജമായാല്‍ വ്യാപാരം ഇവിടേക്ക് മാറുമെന്നും നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡന്റ് പി.വി ദീപക് അഭിപ്രായപ്പെട്ടു. ലക്ഷദ്വീപുമായുള്ള വ്യാപാരം ശക്തിപ്പെടുത്തുന്നതിന് തുറമുഖത്ത് ലക്ഷദ്വീപ് കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ ഓഫീസ് ആരംഭിക്കാന്‍ അനുവാദം നല്‍കണം. തുറമുഖം പ്രവര്‍ത്തന സജ്ജമാവുന്നതോടെ പ്രദേശത്തെ ടൂറിസം വികസനവും ശക്തിപ്പെടുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY