DweepDiary.com | ABOUT US | Thursday, 25 April 2024

ചെത്ത്ലാം പീഡനക്കേസ്- അഞ്ച് പ്രതികള്‍ കൂടി കസ്റ്റഡിയില്‍

In main news BY Admin On 03 March 2017
ചെത്ത്ലാത്ത്(03.03.17):- പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ അഞ്ച് പ്രതികളെ കൂടി കസ്റ്റഡിയിലെടുത്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 17 ആയി. ഇവരെ അമിനി മുന്‍സിഫ് കോടതിയിലേക്ക് കൊണ്ട് പോയി. ഹനീഫ, ഹലീല്‍, ഉമര്‍, സഫ്വാന്‍, മൂജീബ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. പോക്സോ പരിധിയിലുള്ള ഇവര്‍ റിമാന്‍ഡിലാകാനാണ് സാധ്യത. കവരത്തി ജയിലില്‍ സ്ഥലമില്ലാത്തതാണ് അമിനിയിലേക്ക് കൊണ്ട് പോയത്. നാല് വര്‍ഷം മുമ്പ് നടന്ന പീഡനത്തിന്റെ ഞെട്ടിപ്പിക്കുന്നതും നാണിപ്പിക്കുന്നതുമായ വിവരങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY