DweepDiary.com | ABOUT US | Saturday, 20 April 2024

ചെത്ലാത്തിൽ വീണ്ടും പീഡനം - പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച നാല് പേര്‍ അറസ്റ്റില്‍

In main news BY Admin On 18 February 2017
ചെത്ത്ലാത്ത്(18.02.17): ഒരു പീഡന കേസിന്റെ ചൂട് മാറുന്നതിന് മുമ്പ് അടുത്തത് ചുരുളഴിയുന്നു. ഇത്തവണ ഇരയായത് പ്രായപൂര്‍ത്തിയാകാത്ത പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിനി. ഇതും ഭിന്ന ശേഷിയില്‍ പെടുന്ന ഒരു പെണ്‍കുട്ടിയാണ്. ഈ പെണ്‍കുട്ടിയെ വശീകരിച്ച് പീഡിപ്പിച്ചെന്നാണ് പ്രതികളുടെ മൊഴിയില്‍ നിന്ന് അനുമാനിക്കാവുന്നത്. കുറേക്കാലമായി തുടരുന്ന ഈ അനാശാസ്യത്തില്‍ പ്രതികളായ നാലു പേരെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ ഭീകരത പുറത്ത വരുന്നത്. ചെറിയകോയ, സിയാദ്, അഷ്റഫ്, മുഹമ്മദ് ശാഫി തുടങ്ങിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ അക്ബറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഇവരെ ഇന്നത്തെ വെസ്സലില്‍ കവരത്തിയിലെത്തിച്ചു. നാളെ കോടതിക്ക് മുമ്പാകെ ഹാജരാക്കും. നാടിന് മൊത്തം നാണക്കേടാക്കുന്ന തരത്തില്‍ കൂടുതല്‍ പേര്‍ ഇനിയും ഉണ്ടാകാന്‍ ഇടയുള്ളതായി നാട്ടുകാര്‍തന്നെ ആരോപിക്കുന്നു. ഈ കേസും പോക്സോ നിയമത്തിന്റെ പരിധിയിലായിരിക്കും പരിഗണിക്കുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY