DweepDiary.com | ABOUT US | Friday, 29 March 2024

എം‌വി ലഗൂണ്‍ കപ്പലില്‍ യുവതിക്ക് സുഖ പ്രസവം

In main news BY Admin On 11 October 2016
കൊച്ചി (09/10/2016): ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ താഹിറ ബീഗം എന്ന യുവതിയെ പ്രസവ സംബന്ധമായ ബുദ്ധിമുട്ടിനാല്‍ വന്‍കരയിലേക്ക് വിദഗ്ദ്ധ ചികില്‍സയ്ക്ക് യാത്ര തിരിച്ചതായിരുന്നു. ഗര്‍ഭപാത്രത്തില്‍ കുട്ടിയുടെ കിടത്തം ശരിയല്ലായിരുന്നുവെന്നാണ് സ്കാനിങ്ങ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. യാത്രക്കാരുടെ മുഴുവന്‍ ജീവനും ഉത്തരാവാദിത്വമുള്ള ക്യാപ്റ്റന്‍ ചാക്കോ കപ്പലിനേ വേഗം കൊച്ചിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും വന്‍കര കാണാന്‍ ഇനിയും ഒരുപാട് ദൂരം താണ്ടേണ്ടിയിരുന്നു. പുലര്‍ച്ചെ കൊച്ചി എത്താനിരിക്കെ അറബിക്കടലിന്‍റെ ഓളങ്ങളുടെ താരാട്ട് കേട്ട് കുഞ്ഞ് വാവ കൊച്ചിയെത്താന്‍ സമ്മതിച്ചില്ല. വേദന തുടങ്ങിയതോടെ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ഷാനവാസ് നഴ്സിങ്ങ് റൂമില്‍ സജ്ജീകരണങ്ങള്‍ ഒരുക്കി. യാത്രക്കാരിയായിരുന്ന നഴ്സ് ഷംഷാദിന്‍റെ സഹായം കൂടി ലഭ്യമായതോടെ ഒരുക്കം പൂര്‍ത്തിയായി. പുലര്‍ച്ചെ കൃത്യം 02.55 നു അറബിക്കടലിന്‍റെ നടുക്ക് താഹീറ ബീഗം ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി കപ്പല്‍ വൃത്തങ്ങള്‍ ദ്വീപ് ഡയറിക്ക് അ.യച്ച മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പ്രസ്താവിച്ചു. ഇവരെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കല്‍ ടീമിനേ കപ്പല്‍ വെല്‍ഫയര്‍ ഓഫീസര്‍ ശ്രീ റസൂലുദ്ദീന്‍ അനുമോദിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY