DweepDiary.com | ABOUT US | Thursday, 28 March 2024

മിനിക്കോയി പ്രശ്നം ദേശീയതലത്തില്‍ ചര്‍ച്ചയാവുന്നു - കഥ മെന‍ഞ്ഞ് മാധ്യമങ്ങളും

In main news BY Admin On 29 August 2016
മിനിക്കോയ് (29/08/2016) ഏറെ വിവാദമായ മിനിക്കോയി സംഭവത്തിന് പുതിയ മാനംവന്നിരിക്കുകയാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിക്കുകയും മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്ത കപ്പല്‍ ജീവനക്കാരന്‍ മൂസ, ഭാര്യ നൂര്‍ജഹാന്‍ എന്നിവരെ ഹെലികോപ്റ്ററില്‍ മിനിക്കോയില്‍ എത്തിക്കുകയും ലോക്കപ്പിലാക്കുകയും ചെയ്തു. ഇതിനിടെ പൊതുജനങ്ങള്‍ സംഘടിക്കുകയും പ്രതിയെ തങ്ങള്‍ക്ക് വിട്ടു നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതിയെ വിട്ടു തരാന്‍ പറ്റില്ലെന്ന് അറിയിച്ചതോടെ ജനങ്ങള്‍ അക്രമാസക്തരായി. പോലീസ് ലാത്തി വീശിയതോടെ പ്രതിയോടുള്ള വൈരാഗ്യം ജനങ്ങള്‍ക്ക് എസ് ഐയോടായി. വൈകുന്നേരം വഴി മുടക്കുന്നവരെ വിരട്ടി ഓടിക്കാന്‍ എത്തിയ പോലീസിനെ ജനങ്ങള്‍ കല്ല് കൊണ്ട് നേരിട്ടു. കല്ലേറില്‍ എസ്ഐ അമീര്‍ ബിന്‍ മുഹമ്മദിന്‍റെ തല തകര്‍ന്നു. സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതിന് മജിസ്ട്രേറ്റ് നിരോധനാജ്‍‍ഞ പുറപ്പെടുവിച്ചെങ്കിലും പ്രശ്നം രൂക്ഷമായി. പിറ്റേന്ന് മുതല്‍ പോലീസിനെ ആക്രമിച്ച കണ്ടാലറിയാവുന്നവരെ കസ്റ്റഡിയില്‍ എടുക്കാന്‍ തുടങ്ങി. ഇങ്ങനെ കസ്റ്റഡിയില്‍ എടുത്തവരെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചു എന്ന ഗുരുതരമായ ആരോപണം നിലനില്‍ക്കുന്നു.


രാഷ്ട്രീയക്കാര്‍ രംഗത്തിറങ്ങിയതോടെ പ്ശ്നം വീണ്ടും വശളായി. ഏറെ പ്രശ്സ്തനും ലക്ഷദ്വീപ് സിപിഐ (എം) നേതാവുമായ ഡോ. മുനീര്‍ രംഗത്തിറങ്ങിയതോടെ മിനിക്കോയ് പ്രശ്നം ദേശീയതലത്തില്‍ ചര്‍ച്ചയായി. പോലീസ് ഏറെ ക്ഷമ കാണിക്കേണ്ട സാഹചര്യത്തില്‍ എസ്ഐ അദ്ദേഹത്തെ കൈകാര്യം ചെയ്തതായി ആരോപണമുണ്ടായി. അതോടെ കേരള എംപി കെകെ രാഗേഷ്, മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് കൊടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ ഇടപ്പെട്ടു. സമ്മര്‍ദ്ധത്തിലായ ലക്ഷദ്വീപ് ഭരണകൂടം സിപിഐ (എം) ലക്ഷദ്വീപ് ഘടകം നേതാവ് ലുകമാനുല്‍ ഹകീം, ലക്ഷദ്വീപ് ഡിവൈഎഫ്ഐ സെക്രട്ടറി പിപി റഹീം എന്നിവരുമായി എസ്പിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും എസ്ഐ യെ കവരത്തിയില്‍ വിളിച്ച് ശാസിക്കുകയും സ്റ്റേഷന്‍ ചുമതലയില്‍ നിന്നും മാറ്റുകയുംചെയ്തു. എന്നാല്‍ ഈ നടപടി സേനയില്‍ കനത്ത മുറുമുറുപ്പ് ഉണ്ടാക്കി. സംഭവത്തെക്കുറിച്ച് നിഷ്പക്ഷ അന്വേഷണം വേണമെന്ന് അമിനി ഇന്‍സ്പെക്ട്ര്‍ അക്ബര്‍ പ്രതികരിച്ചു. ഇന്ത്യാ റിസര്‍വ്വ് ബറ്റാലിയന്‍ അസിസ്റ്റന്‍റ് കമാന്‍ഡര്‍ സലീം അടക്കമുള്ളവര്‍ അന്വേഷണം നടത്താതെ പെട്ടെന്നുള്ള നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് പ്രതികരിച്ചതോടെ ഭരണകൂടം വെട്ടിലായി. ഇതിനിടെ ഡോ.മുനീറിനെ വിദഗ്ധ ചികില്‍സയ്ക്കായി കൊച്ചിയിലേക്ക് മാറ്റുന്ന്തുമായി ബന്ധപ്പെട്ട് മാര്‍ക്കിസ്റ്റ് പ്രവര്‍ത്തകരും ആരോഗ്യ പ്രവര്‍ത്തകരും കൊമ്പ് കോര്‍ത്തു. ഡോക്ടര്‍ ഷെരീഫ് രോഗിക്ക് മൂത്രാശയ അണുബാധ എന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടെഴുതി. എന്നാല്‍ പോലീസ് ആക്രമണത്തില്‍ പരിക്ക് പറ്റിയാണ് താന്‍ ചികില്‍സയിക്ക് പോകുന്നതെന്നും അത് റിപ്പോര്‍ട്ടില്‍ ചേര്‍ക്കണമെന്നും ഡോ.മുനീര്‍ ആവശ്യപ്പെട്ടു. അദ്ദേഹം അതിന് തയ്യാറാവാത്തിനാല്‍ ഡോ മുനീര്‍ ഹെലികോപ്റ്ററില്‍ കയറാന്‍ തയ്യാറായില്ല. തുടര്‍ന്ന് സ്ഥലം സിഐ ഇടപ്പെട്ട് റിപ്പോര്‍ട്ട് തിരുത്തി എന്ന് സ്ഥീതികരിക്കാത്ത റിപ്പോര്‍ട്ട് ഉണ്ട്.


സംഭവങ്ങളുടെ നിജസ്ഥിതി അറിയാതെ മലയാള മാധ്യമങ്ങള്‍ പരസ്പര വൈരുദ്ധ്യങ്ങളായ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ചിലര്‍ പോലീസിന്‍റെ കാര്യംഒഴിവാക്കി റിപ്പോര്‍ട്ടെഴുതി. ചിലര്‍ ഡോ മുനീറിനും അദ്ദേഹത്തിന്‍റെ പീസ് ഇന്‍ര്‍ നാഷണല്‍ സ്കൂളിന് സാകിര്‍ നായികുമായി ബന്ധമുണ്ടെന്നും അതിനാല്‍ തീവ്രവാദബന്ധമുണ്ടെന്നും എഴുതി വിട്ടു. പോലീസ് ഭാഷ്യത്തിനും പാര്‍ട്ടി മാധ്യമങ്ങള്‍ക്കുമപ്പുറത്തുള്ള സത്യം കൊണ്ടു വരാന്‍ നിഷ്പക്ഷമായ അന്വേഷണം അനിവാര്യമാണ്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY