DweepDiary.com | ABOUT US | Friday, 29 March 2024

മിനിക്കോയി പീഡന പ്രതിയെച്ചൊല്ലി സംഘര്‍ഷം- നിരോധനാജ്ഞ പുറപ്പെടുവിച്ചു

In main news BY Admin On 26 August 2016
മിനിക്കോയി (26.08.16)- പെണ്‍കുട്ടിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ മൂസയെ തെളിവെടുപ്പിനായി ഇന്നലെ ഹെലികോപ്റ്റര്‍ വഴി മിനിക്കോയില്‍ എത്തിച്ചു. ഇദ്ദേഹത്തെ പോലീസ് കസ്റ്റഡിയിലിരിക്കേ നാട്ടുകാര്‍ സ്റ്റേഷന്‍ പരിസരത്തെത്തി പ്രതിയെ കാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് പോലീസ് പ്രതിയെ ബാല്‍ക്കണിയില്‍ കൊണ്ട് വന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചു. ജന വികാരം ആര്‍പ്പ് വിളികളോടെ പ്രകടിപ്പിച്ചു. ഇതു കൊണ്ടൊന്നും ജനരോഷം കെട്ടടങ്ങിയില്ല. അവര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസറെ കണ്ട് ഇദ്ദേഹത്തിന്റെ പീഡനത്തിനിരയാക്കിയ മറ്റ് കുട്ടികളെക്കുറിച്ച് തങ്ങള്‍ക്ക് ചോദിക്കാന്‍ അവസരം നല്‍കണമെന്ന് ആവശ്യപ്പെട്ടു. കൂടാതെ തല മുണ്ഡനം ചെയ്ത് നടുറോഡിലൂടെ നടത്തണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേസിലിരിക്കുന്ന പ്രതിയെ നാട്ടുകാരുടെ ആവശ്യമനുസരിച്ച് ചെയ്യാന്‍ സാധിക്കില്ലെന്ന് എസ്.ഐ പറഞ്ഞു. എന്നാല്‍ നാട്ടുകാര്‍ അക്രമാസക്തമാകുന്ന കാഴ്ചയാണ് പിന്നീട് കാണാന്‍ സാധിച്ചത്. അവരെ പിരിച്ച് വിടാനായി പോലീസിന് ലാത്തി വീശേണ്ടി വന്നു. ഇതില്‍ പലര്‍ക്കും പരിക്ക് പരിറ്റി. തുടര്‍ന്ന് നാട്ടുകാരുടെ ഇടയിലേക്ക് നടന്ന എസ്.ഐ യെ നാട്ടുകാര്‍ അക്രമിക്കുന്നതോടെയാണ് സംഘര്‍ഷം രൂക്ഷമാകുന്നത്. നാട്ടുകാരെ തുരത്താന്‍ പോലീസ് നിര്‍ബന്ധിതാവസ്തയിലായി. നാട്ടുകാര്‍ പോലീസ് നേരെ കല്ലെറിഞ്ഞു. എസ്.ഐ അമീര്‍ അടക്കം പല പോലീസുകാര്‍ക്കും നാട്ടുകാര്‍ക്കും പരിക്ക് പറ്റി. ഗുരുതരമായി പരിക്ക് പറ്റിയ ആന്ത്രോത്ത് സ്വദേശിയായ പോലീസ് കാരനെ കേരളത്തിലേക്ക് ഇവാക്വേറ്റ് ചെയ്തു. സംഘര്‍ഷം കണക്കിലെടുക്ക് നാട്ടില്‍ ഡെപ്യൂട്ടി കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY