DweepDiary.com | ABOUT US | Tuesday, 16 April 2024

കോട്ടയം മെഡിക്കൽ കോളേജിലും ലക്ഷദ്വീപുകാര്‍ക്ക് പ്രത്യേക പരിഗണന

In main news BY Admin On 13 July 2016
കോട്ടയം (12/07/2016): ആരോഗ്യ മേഖലയിൽ ബുദ്ധിമുട്ടുകൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന സാധാരണക്കാർക്ക് വീണ്ടും ആശ്വാസത്തിന്‍റെ വാര്‍ത്തകള്‍. ചികിത്സാരംഗത്ത് ഏറെ പ്രശസ്തമായ കോട്ടയം മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ.ജയകുമാറാണ് ആശ്വാസത്തിന്‍റെ കൈനീട്ടം ദ്വീപുകാര്‍ക്ക് നേരെ നീട്ടിയത്. ഇനി മുതൽ ദ്വീപിൽ നിന്ന് വരുന്ന രോഗികൾക്ക് പ്രത്യേക പരിഗണന നല്‍കുമെന്ന് പ്രശസ്ത കാർഡിയോളജിസ്റ്റ് കൂടിയായ ഡോ.ജയകുമാർ പ്രസ്താവിച്ചു. ലക്ഷദ്വീപ് എം‌പി മുഹമ്മദ് ഫൈസല്‍ മെഡിക്കല്‍ കോളേജ് സന്ദര്‍ശിച്ച് അധികൃതരുമായി നടത്തിയിയ ചര്‍ച്ചക്കിടയിലാണ് ഡോക്ടറുടെ വാഗ്ദാനം. എല്ലാവിധ ഹൃദയരോഗ ചികിത്സകൾക്കും മറ്റു ചികില്‍സാ വിഭാഗങ്ങളിലും ലക്ഷദ്വീപുകാര്‍ക്ക് പ്രത്യേകം പരിഗണന നൽകുമെന്നും ചർച്ചയിൽ അദ്ദേഹം ഉറപ്പ് നൽകി.
ചർച്ചയിൽ എന്‍‌സി‌പി ദേശിയ ജനറൽ സെക്രട്ടറി ജിമ്മി ജോർജ്, എന്‍‌സി‌പി കേരള ഘടകം പ്രസിഡണ്ട് ഉഴവൂർ വിജയൻ, എന്‍‌വൈ‌സി ലക്ഷദ്വീപ് ഘടകം പ്രസിഡണ്ട് ടി. ചെറിയ കോയ എന്നിവര്‍ പങ്കെടുത്തു.

SHARE YOUR FEEDBACK

RECENT IN THIS CATEGORY