DweepDiary.com | ABOUT US | Saturday, 20 April 2024

ശമ്പളം പുതിയ ഫോര്‍മുലയില്‍ കൂട്ടുന്നത് പരിഗണിക്കും - കേന്ദ്ര ജീവനക്കാരുടെ ഇന്നത്തെ സമരം മാറ്റി വെച്ചു

In main news BY Admin On 11 July 2016
തിരുവനന്തപുരം: ഏഴാം ശമ്പള കമ്മീഷന്‍ വഴി കേന്ദ്ര ജീവനക്കാരുടെ അലവന്‍സുകള്‍ വെട്ടിച്ചുരുക്കി നേരിയ ശമ്പള വര്‍ദ്ധനവ് വരുത്തിയ കേന്ദ്ര തീരുമാനത്തിനെതിരെ ഇന്ന്‍ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്ക് മാറ്റി വെച്ചു. മന്ത്രിതല സമിതിയുമായി നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് പണിമുടക്ക് മാറ്റിവെച്ചത്. മിനിമം വേതനവും ഫിറ്റ്മെന്‍റ് ഫോര്‍മുലയും വര്‍ദ്ധിപ്പിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന ആഭ്യന്തര, ധന, റെയില്‍വേ മന്ത്രിമാരുടെ ഉറപ്പിനെത്തുടര്‍ണാണ് സമരം മാറ്റിയത്. 33 ലക്ഷം ജീവനക്കാരാണ് സമരത്തില്‍ പങ്കാളിയാവുക.

SHARE YOUR FEEDBACK

RECENT IN THIS CATEGORY