DweepDiary.com | ABOUT US | Friday, 19 April 2024

ദശ ദിന ലക്ഷദ്വീപ് അധ്യാപക പരിശീലന ക്ലാസ്സ് ആരംഭിച്ചു

In main news BY Admin On 24 June 2016
കോഴിക്കോട്(21.06.16)- ലക്ഷദ്വീപ് ഹൈസ്കൂള്‍ അധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന പത്ത് ദിവസത്തെ പരിശീലന ക്ലാസ്സിന് തുടക്കം. കോഴിക്കോട് ജെയില്‍ റോഡിലുള്ള സ്പാന്‍ ലോഡ്ജിലാണ് ക്ലാസ്സ് സംഘടിപ്പിക്കുന്നത്. വിവിധ ദ്വീപുകളില്‍ നിന്നായി 120 ഓളം അധ്യാപകരാണ് പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. പരിശീലന പരിപാടി എസ്.സി.ആര്‍.ടി ഡയരക്ടര്‍ ഡോ.പി.എ.ഫാത്തിമാ ഉത്ഘാടനം ചെയ്തു. ലക്ഷദ്വീപ് എഡ്യൂക്കേഷന്‍ ഓഫീസര്‍ ശ്രീ.രാജപ്പന്‍, പരിശീലന കോ-ഓര്‍ഡിനേറ്റര്‍ ഡോ.ബാമാ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.
വിശുദ്ധ റമളാന്‍ മാസം പരിശീലനത്തിനായി തെരെഞ്ഞെടുത്തതില്‍ അധ്യാപകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. കൂടാതെ മണ്‍സൂണ്‍ കാലമായതിനാലും യാത്രയ്ക്കു് ഏറെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായും അധ്യാകര്‍ ദ്വീപ് ഡയറിയോട് പറഞ്ഞു. പരിശീലന പരിപാടി 29 ന് അവസാനിക്കും.

SHARE YOUR FEEDBACK

RECENT IN THIS CATEGORY