DweepDiary.com | ABOUT US | Friday, 19 April 2024

മല്‍സ്യബന്ധനത്തിനിടെ കനത്ത കോളില്‍പ്പെട്ട് ഒരാളെ കാണാതായി

In main news BY Admin On 16 June 2016
അമിനി (16/06/2016): ഇന്ന്‍ പുലര്‍ച്ചെ മല്‍സ്യബന്ധനത്തിന് വേണ്ടി പുറപ്പെട്ട ബോട്ടില്‍ നിന്നും ഒരാളെ കടലില്‍ വീണ് കാണാതായി. അമിനി ദ്വീപിലെ സൈദ് മുഹമ്മദ് എന്നയാളുടെ ഉടമസ്ഥതയിലുള്ള "ഷാജഹാന്‍" ബോട്ടിലാണ് ഈ ദാരുണ സംഭവമുണ്ടായത്. പുലര്‍ച്ചെ 3 മണിക്ക് മല്‍സ്യബന്ധനത്തിന് വേണ്ടി ദ്വീപ് ഭരണകൂടം സ്ഥാപിച്ച ബോയയിലേക്ക് (FAD) പുറപ്പെട്ടതായിരുന്നു ബോട്ട്. എന്നാല്‍ കാലാവസ്ഥ മോശമായതിനാല്‍ ബോട്ടിന് ബോയയിലേക്ക് സഞ്ചരിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് ബോട്ട് നാട്ടിലേക്ക് തിരിച്ച് വെരുമ്പോയാണ് അപകടം. ശക്തമായ തിരമാല കാരണം ബോട്ടില്‍ നിന്നും ബളപ്പില്‍ അബ്ദുല്‍ റഹിമാന്‍ എന്നയാള്‍ കടലിലേക്ക് വീഴുകയായിരുന്നു. വമ്പന്‍ തിരമാലകള്‍ കാരണം ബോട്ടിന് ആ സമയം അബ്ദുല്‍ റഹ്മാനെ രക്ഷിക്കാന്‍ തിരിയാന്‍ കഴിഞ്ഞില്ലത്രെ. പിന്നീട് അബ്ദുല്‍ റഹ്മാനെ ബോട്ടിലുള്ളവര്‍ കണ്ടില്ല. പുലര്‍ച്ചെ വരെ ബോട്ടിലുള്ളവര്‍ തെരെച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. കാലാവസ്ഥ മോശമായതിനാല്‍ ബോട്ടുകള്‍ക്ക് രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങാന്‍ സാധിക്കാത്തത്തിനാല്‍ ബാര്‍ജുകളുടെ സഹായത്തോടെ അധികൃതര്‍ തെരെച്ചില്‍ തുടരുകയാണെന്നാണ് ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ട്.

സമാനമായ സംഭവം കഴിഞ്ഞ വര്‍ഷം (23/11/2015) കടമത്തിലും നടന്നിരുന്നു. അന്ന്‍ കാണാതായ കുഞ്ഞിച്ചെറ്റ ജബ്ബാര്‍ എന്നയാളെ ഇതുവരെ കണ്ടെത്താന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. (ആ വാര്‍ത്ത കാണാന്‍ ക്ലിക്ക് ചെയ്യുക)

SHARE YOUR FEEDBACK

RECENT IN THIS CATEGORY