DweepDiary.com | ABOUT US | Friday, 29 March 2024

വിദ്യാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്- +2, SSLC ഉപരിപഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങി

In job and education BY Admin On 25 May 2016
കവരത്തി- 2016 വര്‍ഷത്തെ +2, SSLC ഉപരിപഠനത്തിനുള്ള ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിച്ച് തുടങ്ങി. വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായുള്ള ആദ്യ പടിയായ റജിസ്ട്രേഷന്‍ 10.06.2016 ന് മുമ്പ് ചെയ്ത് തീര്‍ക്കാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിക്കുന്നു. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാന്‍ http://lakedn.utl.gov.in/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക ഈ വര്‍ഷം +2 വിന്റെയും SSLC യുടേയും ഉപരിപഠനത്തിന് വേറെ വേറെ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ സമര്‍പ്പിക്കാന്‍ +2, SSLC, ആധാര്‍ നമ്പര്‍, ബാങ്ക് എക്കൗനമ്പര്‍, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ആവശ്യമാണ്. ഉപരിപഠനത്തിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കിക്കഴിഞ്ഞാല്‍ കിട്ടുന്ന കണ്‍ഫര്‍മേഷന്‍ പ്രിന്റൗട്ടിന്റെ കോപ്പിയും അതിനോടൊപ്പം +2, SSLC, ST തുടങ്ങിയ സെര്‍ട്ടിഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത കോപ്പികള്‍ ഉള്‍പ്പടെ അതാത് സ്ഥലത്തെ പ്രിന്‍സിപ്പാളിനെ ഏല്‍പിക്കേണ്ടതാണ്. കണ്‍ഫര്‍മേഷന്‍ പ്രിന്റൗട്ടിന്റെ ഒരു കോപ്പി അവരവരുടെ കൈവശം സൂക്ഷിക്കേണ്ടതാണ്. സ്കൂളുകളുടെ മാര്‍ക്ക് വേരിഫിക്കേന് ശേഷം മെറിറ്റ് ലിസ്റ്റ് പബ്ലിഷ് ചെയ്യും. തുടര്‍ന്നായിരിക്കും സീറ്റ് അലോട്ട്മെന്റ് നടത്തുക. ഇതുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ദ്വീപ് ഡയറി ഓണ്‍ലൈന്‍ ഡസ്കുമായി ബന്ധപ്പെടാം. mob- 9447981929

SHARE YOUR FEEDBACK

RECENT IN THIS CATEGORY