DweepDiary.com | ABOUT US | Tuesday, 23 April 2024

എസ്.എസ്.എല്‍.സി പരീക്ഷാ ഫലം 2016- വീണ്ടും നൂറുമേനിയുമായി മിനിക്കോയി

In job and education BY Admin On 27 April 2016
കവരത്തി (27.04.16):--ദ്വീപിലെ വിവിധ സ്കൂളുകളില്‍ നിന്ന് 809 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 648 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി. വിജയ ശതമാനം 80.10%. കഴിഞ്ഞ വര്‍ഷം 89.84% മായിരുന്നു. ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ മിനിക്കോയിയിലെ പരീക്ഷ എഴുതിയ 26 വിദ്യാര്‍ത്ഥികളും ഉപരിപഠനത്തിന് അര്‍ഹത നേടി നൂറുമേനി സ്വന്തമാക്കി. കഴിഞ്ഞ വര്‍ഷവും ഇവിടെ നൂറിമേനിയായിരുന്നു. ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂള്‍ കടമത്തില്‍ നിന്നും പരീക്ഷ എഴുതിയ താഹിറാ തസ്നീം.ടി.എം ഉം ഡോ.കെ.കെ.മുഹമ്മദ് കോയ സീനിയര്‍ സെക്കണ്ടറി സ്കൂള്‍ കല്‍പേനിയില്‍ നിന്നും പരീക്ഷ എഴുതിയ തസ്ലീമാ.കെ.പി.വിയും ഷഫ്നാ മിസ് രി.കെ.കെയും എല്ലാ വിഷയങ്ങള്‍ക്കും A+ നേടി.

SHARE YOUR FEEDBACK

RECENT IN THIS CATEGORY