DweepDiary.com | ABOUT US | Thursday, 28 March 2024

ലക്ഷദ്വീപ് ആസ്ഥാനമായുള്ള ഇന്ത്യ റിസര്‍വ്വ് ബറ്റാലിയനില്‍ 85 ഒഴിവുകള്‍:

In job and education BY Admin On 02 February 2016
ക്ഷദ്വീപ് ആസ്ഥാനമായുള്ള അര്‍ദ്ധ സൈനിക വിഭാഗമായ ലക്ഷദ്വീപ്, ദാമന്‍ ദിയു & ദാദ്ര നാഗര്‍ ഹവേലി ഇന്ത്യ റിസര്‍വ് ബറ്റാലിയനില്‍ 85 ഒഴിവുകള്‍. ഇതില്‍ 3 എണ്ണം സബ് ഇന്‍സ്പെക്ടര്‍മാരുടേയും 4 എണ്ണം സാങ്കേതിക വിഭാഗത്തില്‍പ്പെട്ട എം‌എസ്‌ഇ യുമാണ്. ബാക്കി 78 ഉം കോണ്‍സ്റ്റബിള്‍ തസ്തികയാണ്. ഒഴിവുകള്‍ എല്ലാം തന്നെ തദ്ദേശീയരായ ലക്ഷദ്വീപുകാര്‍ക്ക് സംവരണം ചെയ്തിട്ടുണ്ട്. വിവരങ്ങള്‍ താഴെ:-

(I) സബ് ഇന്‍സ്പെക്ടര്‍
1. ഒഴിവുകള്‍: 3 (1 ഒഴിവ് ഡിപ്പാര്‍ട്മെന്‍റ് സ്റ്റാഫിന്)
2. ശമ്പളം: 9300-34800 + ജി‌പി 4200
3. യോഗ്യതകള്‍:
(i) ഏതെങ്കിലും അംഗീകൃത ബിരുദം.
(ii) 6.30 മിനിറ്റ് കൊണ്ട് 1600 മീറ്റര്‍ ഓട്ടം (വിമുക്ത ഭടന്മാര്‍ക്കും, ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാര്‍ക്കും 8.30 മിനിറ്റ്)
(ii) ലോങ്ങ് ജമ്പ് 3 അവസരം കൊണ്ട് 13 ഫീറ്റ് ചാടണം (വിമുക്ത ഭടന്മാര്‍ക്കും, ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാര്‍ക്കും 11 ഫീറ്റ്)
(iii) ചിന്‍ അപ് 4 (വിമുക്ത ഭടന്മാര്‍ക്കും, ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാര്‍ക്കും 3)
(iv) ഷോട്ട്പുട്ട് (7.26 കി.ഗ്രാം)- 5.60 മീറ്റര്‍ (വിമുക്ത ഭടന്മാര്‍ക്കും, ഡിപ്പാര്‍ട്മെന്‍റ് ജീവനക്കാര്‍ക്കും 4.60 മീറ്റര്‍)
ബോണസ് മാര്‍ക്ക്
(i) എന്‍‌സി‌സി "B" സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 1% മാര്‍ക്ക്.
(ii) എന്‍‌സി‌സി "C" സര്‍ട്ടിഫിക്കറ്റ് ഉള്ളവര്‍ക്ക് 2% മാര്‍ക്ക്. (B യും C യും ഉള്ളവര്‍ക്ക് പരമാവധി 2% മാര്‍ക്ക്).
(iii) സ്റ്റേറ്റ്/ യു‌ടി ലെവല്‍ കായിക ഇനങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 1% മാര്‍ക്ക്.
(iv) ദേശീയ തലത്തില്‍ കായിക ഇനങ്ങളില്‍ പങ്കെടുത്ത സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് 2% മാര്‍ക്ക്.
(v) കുറഞ്ഞത് 165 സെ.മീ. ഉയരമുണ്ടാകണം.
(vi) ഉയരത്തിന് ആനുപാതികമായ ഭാരമുണ്ടാകണം.
(vii) ശരിയായ കാഴ്ച ശക്തിയുണ്ടാകണം.

അപേക്ഷിക്കേണ്ടതില്ല
(i) വളഞ്ഞ മുട്ടുകാല്‍, പരന്ന കാല്‍പാദങ്ങള്‍, വെരിക്കോസ് വെയിന്‍, കോണ്‍കണ്ണ്‍, ശാരീരിക-മാനസിക ആരോഗ്യമില്ലാത്തവര്‍ അപേക്ഷിക്കേണ്ടതില്ല.
---------------------------------------------------------
(II) കോണ്‍സ്റ്റബിള്‍ (എക്സികുട്ടീവ്)
1. ഒഴിവുകള്‍: 78 (8 ഒഴിവ് ഡിപ്പാര്‍ട്മെന്‍റ് സ്റ്റാഫിന്)
2. ശമ്പളം: 5200-20200 + ജി‌പി 2000
3. യോഗ്യതകള്‍:
(i) +2/ തതുല്ല്യം.
(ii) ബാക്കി യോഗ്യതകള്‍ സബ് ഇന്‍സ്പെക്ടര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബാധകമാവ തന്നെ. (മുകളില്‍ കാണുക).
---------------------------------------------------------
(III) മള്‍ട്ടി സ്കില്‍ട് എംപ്ലോയീ (MSE) ടെക്‍നികല്‍
1. ഒഴിവുകള്‍: 4
2. ശമ്പളം: 5200-20200 + ജി‌പി 1800
3. യോഗ്യതകള്‍:
(i) SSLC/ തതുല്ല്യം
(ii) കുക്ക്, വാട്ടര്‍ ക്യാരിയര്‍, ബാര്‍ബര്‍, സ്വീപ്പര്‍, വാഷര്‍മാന്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പങ്കെടുക്കുന്നവര്‍ ആ മേഖലയില്‍ പ്രാവീണ്യം തെളിയിക്കണം.
--------------------------------
അപേക്ഷ അയക്കേണ്ട വിലാസം:
The Commandant,
India Reserve Battalion,
Kavaratti,
U.T. of Lakshadweep
682 555

അപേക്ഷ ലഭിക്കേണ്ട അവസാന തിയതി:
03/03/2016 6 pm (03നു അവധിയെങ്കില്‍ അടുത്ത പ്രവര്‍ത്തി ദിനം).

അപേക്ഷാ ഫോം ഡൌണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യൂ.

SHARE YOUR FEEDBACK

RECENT IN THIS CATEGORY