DweepDiary.com | ABOUT US | Friday, 29 March 2024

മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ വൈകിനടത്തിയതായി പരാതി

In job and education BY Admin On 17 August 2015
കവരത്തി(17.8.15):- 2015-16 വര്‍ഷത്തിലേക്കുള്ള മെറിറ്റ് സ്കോളര്‍ഷിപ്പ് പരീക്ഷ വൈകി നടത്തിയതായി പരാതി. ഇന്ന് രാവിലെ 10 മണിക്ക് നടത്തേണ്ട പരീക്ഷയാണ് ഗവ.സീനിയര്‍ സെക്കണ്ടറി സ്കൂളില്‍ ഉച്ചയ്ക്ക് 1.30 ന് നടത്തിയത്. മറ്റ് നാടുകളില്‍ ഇത് 10 മണിക്ക് തന്നെ തുടങ്ങുകയും ചെയ്തു. സംഭവുമായി ബന്ധപ്പെട്ട് രക്ഷിതാക്കള്‍ പ്രിന്‍സിപ്പാളിനെ കണ്ടു പരാതി ബോധിപ്പിച്ചു. തങ്ങള്‍ക്ക് അറിയിപ്പ് ലഭിച്ചെല്ലെന്നായിരുന്നു അധികൃതരില്‍ നിന്ന് രക്ഷിതാക്കള്‍ ലഭിച്ച വിവരം. ആറ്, ഒമ്പത്, പന്ത്രണ്ട് ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് മെറിറ്റ് സ്കോഷര്‍ഷിപ്പ് പരീക്ഷ ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് നടത്തിവരുന്നത്.

SHARE YOUR FEEDBACK

RECENT IN THIS CATEGORY